Football in Malayalam

ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 ഡ്രോ: അത്ലറ്റിക്കോയുടെ എതിരാളികളാവാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചില്ല

Ali Shibil Roshan
Man Utd have been drawn against PSG in Champions League 2021-22 round-of-16
Man Utd have been drawn against PSG in Champions League 2021-22 round-of-16 / JOSE JORDAN/GettyImages
facebooktwitterreddit

യുവേഫ ആസ്ഥാനമായ സ്വിട്സർലാൻഡിലെ നിയോണിൽ വെച്ച് ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് ഡ്രോയോട് കൂടെ റൗണ്ട്-ഓഫ്-16 മത്സരങ്ങളുടെ ചിത്രം വ്യക്തമായി കഴിഞ്ഞെങ്കിലും, ചർച്ചാവിഷയമായി നറുക്കെടുപ്പിനിടെ സംഭവിച്ച രണ്ട് സാങ്കേതിക പിഴവുകൾ.

റൗണ്ട്-ഓഫ്-16ൽ പിഎസ്‌ജിയെ എതിരാളികളായി ലഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ടാണ് രണ്ട് സാങ്കേതിക പിഴവുകളും സംഭവിച്ചത്.

ഒരേ ഗ്രൂപ്പിൽ നിന്ന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയ രണ്ട് ടീമുകൾക്ക് റൗണ്ട്-ഓഫ്-16ൽ നേർക്കുനേർ വരാൻ സാധിക്കില്ലെന്നിരിക്കെ, ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത് മുന്നേറിയ വിയ്യാറയലിന്റെ എതിരാളികളെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ അതേ ഗ്രൂപ്പിലെ ജേതാക്കളായി റൗണ്ട്-ഓഫ്-16ന് യോഗ്യത നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരും ഉണ്ടായിരുന്നതാണ് സംഭവിച്ച ആദ്യ സാങ്കേതിക പിഴവ്.

നറുക്കെടുപ്പിൽ വിയ്യാറയലിന്റെ എതിരാളികളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം വരുകയും, അത് നിയമങ്ങൾക്ക് എതിരായത് കൊണ്ട് വീണ്ടും നറുക്കെടുക്കുകയും വിയ്യാറയലിന് എതിരാളികളായി മാഞ്ചസ്റ്റർ സിറ്റിയെ ലഭിക്കുകയും ചെയ്‌തു.

ഗ്രൂപ്പ് ബിയിൽ ലിവർപൂളിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അത്ലറ്റിക്കോ മാഡ്രിഡിനെ എതിരാളികളായി ലഭിക്കാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചില്ല എന്നതാണ് സംഭവിച്ച രണ്ടാമത്തെ സാങ്കേതിക പിഴവ്.

അയാക്സ്, ബയേൺ, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലില്ലെ എന്നീ അഞ്ച് ക്ലബുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളിയാവാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാൽ, അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേര് എഴുതിയിരുന്ന ബോൾ പോട്ടിൽ ഉണ്ടായിരുന്നില്ല. ഇതോടെ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരാളിയായി ലഭിക്കാനുള്ള അവസരം അത്ലറ്റിക്കോക്കും, അത്ലറ്റിക്കോയെ എതിരാളിയായി ലഭിക്കാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിനും ലഭിച്ചില്ല.

Update: ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 വീണ്ടും നടത്തുമെന്ന് യുവേഫ വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit