Football in Malayalam

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ: കഴിഞ്ഞ സീസണിലെ ഫൈനൽ ആവർത്തിക്കും, റയലിനോട് പകരം വീട്ടാൻ ലിവർപൂളിന് അവസരം

Sreejith N
FBL-EUR-C1-BASAKSEHIR-TRAINING
FBL-EUR-C1-BASAKSEHIR-TRAINING / FRANCK FIFE/Getty Images
facebooktwitterreddit

ആവേശം വിതറുന്ന പോരാട്ടങ്ങൾ ഉറപ്പു നൽകി ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ നറുക്കെടുപ്പ് സമാപിച്ചു. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ നടന്ന രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലുകളുടെ ആവർത്തനം ഈ സീസണിലെ ക്വാർട്ടർ പോരാട്ടങ്ങൾക്കുണ്ടെന്ന പ്രത്യേകതയുണ്ട്.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമായി വരുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്ക് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സപ്പായ പിഎസ്‌ജിയെ നേരിടും. ഇത് കൂടാതെ രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന റയൽ മാഡ്രിഡ് vs ലിവർപൂൾ ഫൈനൽ പോരാട്ടമാണ് ഇത്തവണ ക്വാർട്ടറിൽ ആവർത്തിക്കാൻ പോകുന്നത്.

മറ്റു രണ്ടു ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ടിനെയും ചെൽസി എഫ്‌സി പോർട്ടോയെയും നേരിടും. സെമി ഫൈനൽ പോരാട്ടങ്ങളിൽ ആദ്യത്തേത് ബയേൺ മ്യൂണിക്ക്/പിഎസ്‌ജി vs മാഞ്ചസ്റ്റർ സിറ്റി/ബൊറൂസിയ ഡോർട്മുണ്ടും രണ്ടാമത്തേത് റയൽ മാഡ്രിഡ്/ലിവർപൂൾ vs ചെൽസി vs എഫ്‌സി പോർട്ടോയും തമ്മിലായിരിക്കും.

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ:

മാഞ്ചസ്റ്റർ സിറ്റി vs ബൊറൂസിയ ഡോർട്മുണ്ട്

എഫ്‌സി പോർട്ടോ vs ചെൽസി

എഫ്‌സി ബയേൺ മ്യൂണിക്ക് vs പിഎസ്‌ജി

റയൽ മാഡ്രിഡ് vs ലിവർപൂൾ

സെമി ഫൈനൽ

ക്വാർട്ടർ ഫൈനൽ 3 വിജയി vs ക്വാർട്ടർ ഫൈനൽ 1 വിജയി

ക്വാർട്ടർ ഫൈനൽ 4 വിജയി vs ക്വാർട്ടർ ഫൈനൽ 2 വിജയി

facebooktwitterreddit