Football in Malayalam

ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16ൽ പിഎസ്‌ജി-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം; റൊണാൾഡോയും മെസ്സിയും നേർക്കുനേർ

Ali Shibil Roshan
Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. ഇന്ന് നടന്ന ഡ്രോയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും ലയണൽ മെസ്സിയുടെ പിഎസ്‌ജിയും റൗണ്ട്-ഓഫ്-16ൽ നേർക്കുനേർ വരുമെന്നതാണ്.

ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ വിയ്യാറയലാണ്. അതേ സമയം, സിറ്റിയുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത പിഎസ്‌ജിക്ക് അടുത്ത ഘട്ടത്തിൽ എതിരാളികളായി ലഭിച്ചിട്ടുള്ളത് ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ്.

ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായ സാൽസ്ബർഗിനെയും, ലിവർപൂളിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത അത്ലറ്റിക്കോ മാഡ്രിഡിന് ഗ്രൂപ്പ് ഇ ജേതാക്കളായ ബയേൺ മ്യൂണിക്കിനെയുമാണ് എതിരാളികളായി ലഭിച്ചിട്ടുള്ളത്.

ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ അയാക്സിനും, രണ്ടാം സ്ഥാനക്കാരായ സ്പോർട്ടിങ്ങിനും ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാൻ, ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസ് എന്നിവരാണ് യഥാക്രമം എതിരാളികൾ.

ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായ ബെൻഫിക്കയെ എതിരാളികളായി ലഭിച്ചപ്പോൾ, ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ചെൽസി റൗണ്ട്-ഓഫ്‌-16ൽ ഏറ്റുമുട്ടുക ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരായ ലില്ലെയുമായാണ്.

ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 ഡ്രോ ഇങ്ങനെ:

ബെൻഫിക്ക v റയൽ മാഡ്രിഡ്

വിയ്യാറയൽ v മാഞ്ചസ്റ്റർ സിറ്റി

അത്ലറ്റിക്കോ മാഡ്രിഡ് v ബയേൺ മ്യൂണിക്ക്

ആർബി സാൽസ്ബർഗ് v ലിവർപൂൾ

ഇന്റർ v അയാക്സ്

സ്പോർട്ടിങ് v യുവന്റസ്

ചെൽസി v ലില്ലെ

പിഎസ്‌ജി v മാഞ്ചസ്റ്റർ യുണൈറ്റഡ്


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit