"മെസിക്കെതിരെ തിരിയുമ്പോൾ നിങ്ങൾ വളരെ സൂക്ഷിക്കണം"- വിമർശകർക്ക് ഫാബ്രിഗസിന്റെ മറുപടി


ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി താരത്തിന്റെ അടുത്ത സുഹൃത്തും മുൻ ബാഴ്സലോണ താരവുമായ സെസ് ഫാബ്രിഗാസ്. റയൽ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തിന്റെ പ്രകടനത്തെ വിമർശിക്കുന്നവർ ആ കളി കാണാത്തവരാണെന്നും ഇപ്പോൾ ഫ്രഞ്ച് ലീഗിൽ തന്നെ മൊണാക്കോയുടെ താരമായ ഫാബ്രിഗസ് പറഞ്ഞു.
ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന ലയണൽ മെസി റയൽ മാഡ്രിഡിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും താരം മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. നേരത്തെ അഗ്യൂറോ ഇതിനെതിരെ രംഗത്തു വന്നതിനു പിന്നാലെയാണ് ഫാബ്രിഗാസും മെസിക്കു പിന്തുണ നൽകി സംസാരിച്ചത്.
Lionel Messi Receives Support From Cesc Fabregas After Argentine Receives Criticism Due to Missed Penalty Against Real Madrid in UEFA Champions League 2021–22 Round of 16@TeamMessi #CescFabregas #LionelMessi #PSG #RealMadrid #UCL #Messi https://t.co/3SCJ5C4PHK
— LatestLY (@latestly) February 19, 2022
"താരം റയൽ മാഡ്രിഡിനെതിരെ കളിക്കുന്നത് കാണാത്തവരിൽ നിന്നുള്ള അഭിപ്രായങ്ങളാണ് ഞാൻ വായിച്ചതെന്നു കരുതുന്നു. താരമാകാതെ തന്നെ നല്ല കളിയാണ് മെസി കളിച്ചത്. മറ്റുള്ള ഇരുപത്തിയൊന്നു കളിക്കാർക്കും കഴിയാത്തൊരു പാസ് ആദ്യ പകുതിയിൽ എംബാപ്പക്കു ഗോൾ നേടാൻ അദ്ദേഹം നൽകി." മുണ്ടോ ഡിപോർറ്റീവോയോട് ഫാബ്രിഗാസ് പറഞ്ഞു.
"മെസിയൊരു പെനാൽറ്റി നഷ്ടപ്പെടുത്തി, അതിനെന്താണ്? അതിന്റെ പേരിൽ താരത്തെ വിലയിരുത്തുന്നത് എനിക്ക് പരിഹാസ്യമായി തോന്നി. മെസി ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ ലൂയിസ് എൻറിക്വയുടെ ബാഴ്സയിലെ ആദ്യത്തെ സീസൺ ഞാനോർക്കുന്നു. ഒരു പ്രതിസന്ധി അവിടെ ഉണ്ടായിരുന്നു. അതിനു ശേഷം ബാഴ്സലോണ ട്രബിൾ കിരീടമാണ് നേടിയത്. സമാനമായത് ഇവിടെയും സംഭവിച്ചേക്കാം."
"അഭിപ്രായങ്ങൾ വിൽക്കപ്പെടേണ്ട ആവശ്യമുണ്ടെന്നറിയാം, പക്ഷെ നമ്മൾ സംസാരിക്കുന്നത് നിങ്ങൾ സംസാരിച്ച വാക്കുകൾ വീണ്ടും വിഴുങ്ങിപ്പിക്കാൻ കഴിയുന്ന ഒരു കളിക്കാരനെക്കുറിച്ചാണ്. മെസിയുടെ കാര്യത്തിൽ നിങ്ങൾ എപ്പോഴും ശ്രദ്ധിച്ചു മാത്രമേ പെരുമാറാവൂ. ഇനിയും ഒരുപാട് വരാനിരിക്കുന്നു." ഫാബ്രിഗാസ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.