ലയണൽ മെസ്സി പിഎസ്ജിയിൽ വളരെ സന്തോഷവാൻ; താരത്തിനെതിരെ കളിക്കാൻ കഴിയുന്നതിൽ ഞാനും സന്തോഷവാൻ: സെസ്ക് ഫാബ്രിഗാസ്

ലയണൽ മെസ്സി പിഎസ്ജിയിൽ വളരെ സന്തോഷവാനാണെന്ന് താരത്തിന്റെ സുഹൃത്തും മുൻ സഹതാരവുമായ സെസ്ക് ഫാബ്രിഗാസ്. താരം പിഎസ്ജിയിൽ സന്തോഷവാനല്ലെന്ന എല്ലാ അഭ്യൂഹങ്ങളും തള്ളുന്നതാണ് ഫാബ്രിഗാസിന്റെ വാക്കുകൾ.
"അവൻ വളരെ സന്തോഷവാനാണ്. അവൻ നേരത്തെ അറിയുന്നതും സ്പാനിഷ് സംസാരിക്കുന്നതുമായ നിരവധി താരങ്ങൾ അവിടെയുണ്ട്. തീർച്ചയായും അവൻ അവിടെ വളരെ സന്തോഷവാനാണ്," ഫാബ്രിഗാസ് പ്രൈം വീഡിയോ സ്പോർട്ടിനോട് പറഞ്ഞു.
ബാഴ്സലോണയുമായി പുതിയ കരാർ സൈൻ ചെയ്യുന്നതിനോട് അടുത്തെത്തിയെന്നും, പിന്നീട് അത് സാധ്യമല്ലെന്നും മെസ്സി തന്നോട് കഴിഞ്ഞ സമ്മറിൽ പറഞ്ഞിരുന്നതായും താരം വെളിപ്പെടുത്തി. ഈ സീസണിൽ മെസ്സിക്കെതിരെ കളിക്കാൻ കഴിയുന്നതിൽ താൻ സന്തോഷവാനാണെന്നും സ്പാനിഷ് താരം കൂട്ടിച്ചേർത്തു.
Cesc Fabregas was left upset by Lionel Messi's Barcelona exit but insisted his former team-mate is happy at new club Paris Saint-Germain...https://t.co/Q4XKDwhAkP
— AS English (@English_AS) October 17, 2021
"അതിന് ഒരാഴ്ച മുൻപ് ഞാൻ അവനോടൊപ്പം അവധി ആഘോഷത്തിലായിരുന്നു. താൻ ബാഴ്സലോണക്കായി സൈൻ ചെയ്യുന്നതിനോടടുത്തെത്തിയെന്നും, അടുത്ത ആഴ്ച ട്രെയിനിങ് ആരംഭിക്കുമെന്നും അവൻ എന്നോട് പറഞ്ഞു," ഫാബ്രിഗാസ് വെളിപ്പെടുത്തി.
"അത് സാധ്യമല്ലെന്നും, ക്ലബ് (ബാഴ്സ) തന്നോട് പോകാൻ പറഞ്ഞെന്നും അഞ്ച് ദിവസങ്ങൾക്ക് ശേഷം അവൻ എന്നോട് പറഞ്ഞു. ഞാൻ അവന്റെ ഒരു സുഹൃത്തും, ബാഴ്സലോണ ആരാധകനുമായതിനാൽ ഞാൻ വളരെ ദുഃഖിതനായിരുന്നു. പക്ഷെ ഇപ്പോൾ, ഈ സീസണിൽ അവനെതിരെ കളിക്കാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്," ലീഗ് 1 ക്ലബായ എഎസ് മൊണാക്കോയുടെ താരം കൂടിയായ ഫാബ്രിഗാസ് പറഞ്ഞു.