അസ്പിലിക്യേറ്റ ബാഴ്‌സലോണയിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്; ഫാബ്രിഗാസ്

ചെല്‍സിയുടെ സ്പാനിഷ് താരം സെസാർ അസ്പിലിക്യേറ്റ അടുത്ത സമ്മറോടെ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെന്ന് സ്പാനിഷ് ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന സെസ്ക് ഫാബ്രിഗാസ്.
സ്പാനിഷ് മാധ്യമ പ്രവര്‍ത്തകന്‍ ജെറാഡ് റൊമേറോയുടെ ട്വിച്ച് ഷോയിൽ സംസാരിക്കുന്നതിനിടെയാണ് ഫാബ്രിഗാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. "അസ്പി ബാഴ്‌സയിലേക്കാണ്. അത് ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അവർ പറയുന്നത്," ഫാബ്രിഗാസ് പറഞ്ഞു.
നേരത്തെ, ചെല്‍സി വിടുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദിച്ചപ്പോൾ, ക്ലബ് വിടാനുള്ള സാധ്യത തള്ളിക്കളയാൻ അസ്പിലിക്യേറ്റ തയ്യാറായിരുന്നില്ല. തന്റെ ഭാവിയെ കുറിച്ച് സംസാരിക്കുന്നില്ലെന്നായിരുന്നു അസ്പിലിക്യേറ്റ അന്ന് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. ഈ സീസണ്‍ അവസാനത്തോടെ ചെല്‍സിയുമായുള്ള അസ്പിലിക്യേറ്റയുടെ കരാര്‍ പൂര്‍ത്തിയാവുകയാണ്.
ഒരു വര്‍ഷത്തെ കരാര്‍കൂടി 32 കാരനായ താരത്തിന് ചെല്‍സി ഓഫര്‍ ചെയ്തിട്ടുണ്ടെങ്കിലും കാലാവധി കൂട്ടി നല്‍കുമോ എന്ന കാത്തിരിപ്പിലാണ് താരമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരന്നിരുന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ അസ്പിലിക്യേറ്റയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നു. താരത്തെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ടെന്നും ലാലിഗ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡും അസ്പിലിക്യേറ്റക്ക് വേണ്ടി ശക്തമായ രംഗത്തുണ്ടെന്നും മെട്രോയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.