Football in Malayalam

ശാരീരികമായും മാനസികമായും മെസി കടന്നു പോകുന്നത് ഏറ്റവും മികച്ച നിമിഷങ്ങളിലൂടെയെന്ന് അർജന്റീനിയൻ ഇതിഹാസം

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

കരിയറിൽ മികച്ചതും മോശമായതുമായ കാലഘട്ടങ്ങളിലൂടെ മെസി കടന്നു പോയിട്ടുണ്ടെങ്കിലും നിലവിൽ അദ്ദേഹമുള്ളത് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലാണെന്ന് അർജന്റീനയുടെ ഇതിഹാസതാഹാരമായ സെസാർ ലൂയിസ് മെനോട്ടി. മെസിയെ വളരെയധികം സ്നേഹിക്കുന്ന അദ്ദേഹത്തിന് ചുറ്റുമുള്ളവരാണ് താരത്തെ സന്തോഷവാനായിരിക്കാൻ സഹായിക്കുന്നതെന്നും ഇതുകൊണ്ട് താരത്തിനു മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നുവെന്നും സൂപ്പർ ഡീപോർട്ടീവോ റേഡിയോയോട് സംസാരിക്കുമ്പോൾ മെനോട്ടി പറഞ്ഞു.

"എല്ലാ തരത്തിലും മെസി ഏറ്റവും മികച്ച നിമിഷങ്ങളിലൂടെയാണ് മെസി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ശാരീരികാപരമായി താരം സ്വയം തയ്യാറെടുക്കുന്നുണ്ട്, അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഉണ്ടായിട്ടില്ല. മാനസികാപരമായും മെസിയുടെ ഏറ്റവും മികച്ച സമയമാണിപ്പോഴെന്നാണ് ഞാൻ കരുതുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തമായി മെസി മത്സരങ്ങൾ വിജയിപ്പിക്കാനും തന്റെ സഹതാരങ്ങളും ടീമും മികച്ച പ്രകടനം പുറത്തെടുക്കാനും സഹായിക്കുന്നു."

"മെസി മുൻപുണ്ടായിരുന്നതു പോലെയല്ല. അദ്ദേഹം സന്തോഷവാനാണ്, അത് കിരീടം നേടിയതു കൊണ്ടു മാത്രമല്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവർ കൂടെയുള്ളതു കൊണ്ടു കൂടിയാണ്. ദേശീയ ടീമിനൊപ്പം അസാധ്യമായതു കൂടി താരം സാധ്യമാക്കി." മെനോട്ടി പറഞ്ഞു. വരുന്ന സീസണിൽ മെസിയിൽ നിന്നും എന്താണു പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.

"അഗ്യൂറോയും മെസിയും ബാഴ്‌സലോണയിലും അടുത്ത സുഹൃത്തുക്കളായിരിക്കും. അവരെ ഒരുമിച്ചു കാണാൻ ഞാൻ കാത്തിരിക്കുകയാണ്.അവരെ ഒരുമിച്ചു കാണുന്നതു തന്നെ എനിക്ക് സന്തോഷമുള്ള കാര്യമാണ്. ജീവിതം എങ്ങിനെയൊക്കെയാണ് മാറി മറിയുന്നത്. മെസി സുവാരസിന്റെ അടുത്ത സുഹൃത്തായിരുന്നു. എന്തിനാണ് അദ്ദേഹത്തെ ബാഴ്‌സലോണ ഒഴിവാക്കിയതെന്ന് മനസിലായില്ല. അതു മെസിയെ വളരെയധികം ബാധിക്കുകയും ചെയ്‌തു."

സുവാരസ് ക്ലബ് വിട്ടതിൽ മെസിക്കുണ്ടായിരുന്ന പ്രശ്‌നം അഗ്യൂറോ ടീമിലെത്തിയതോടെ മാറിയിട്ടുണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച മെനോട്ടി താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള വളരെ ആരോഗ്യപരമായ സൗഹൃദം അടുത്ത സീസണിൽ ബാഴ്‌സയെ സഹായിക്കുമെന്നും മെനോട്ടി കൂട്ടിച്ചേർത്തു.

facebooktwitterreddit