റയൽ മാഡ്രിഡിനോട് കണക്കുകൾ തീർക്കാനുണ്ടെന്ന സലായുടെ വാക്കുകളോട് പ്രതികരിച്ച് കസമീറോ


മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം നേടിയതിനു പിന്നാലെ 2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഓർമയിൽ ചില കണക്കുകൾ തീർക്കാനുണ്ടെന്ന് ട്വിറ്ററിൽ കുറിച്ച മൊഹമ്മദ് സലായുടെ വാക്കുകളോട് പ്രതികരിച്ച് റയൽ മാഡ്രിഡിന്റെ മധ്യനിരതാരം കസമീറോ.
റയൽ മാഡ്രിഡും ലിവർപൂളും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടാനുള്ള സാധ്യത വന്നപ്പോൾ തന്നെ 2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. അന്നത്തെ മത്സരത്തിൽ റാമോസിന്റെ ഫൗളിൽ പരിക്കു പറ്റി സീസണിൽ തകർപ്പൻ ഫോമിൽ കളിച്ച സലാ പുറത്തു പോയപ്പോൾ അവസാനിച്ചത് ലിവർപൂളിന്റെ കിരീടമോഹങ്ങളുമായിരുന്നു.
Casemiro speaking about Mohamed Salah comments [his wish to face Real Madrid] ?️
— KingFut.com (@King_Fut) May 5, 2022
“Everyone can choose what he wants maybe because his previous injury, Its another final, another history and we respect it and know it will be difficult”@MoSalah | #LFC pic.twitter.com/9XHQql5SpE
അന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി റയൽ മാഡ്രിഡ് തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു. അതേസമയം ആ പരിക്ക് സലായുടെ ലോകകപ്പിലെ പ്രകടനത്തെ വരെ ബാധിച്ചു. അതുകൊണ്ടു തന്നെയാണ് നാല് വര്ഷത്തിനിപ്പുറവും ആ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന സൂചനകൾ താരം നൽകിയത്.
എന്നാൽ സലായുടെ വാക്കുകളോട് സ്വാഭാവികമായ കസമീറോ സ്വാഭാവികമായ പ്രതികരണമാണ് നടത്തിയത്. "എല്ലാവർക്കും അവരവരുടേതായ തിരഞ്ഞെടുപ്പുകൾ നടത്താം. ചിലപ്പോൾ താരത്തിന് മുൻപ് സംഭവിച്ച പരിക്ക് കാരണമായിരിക്കാം. ഇതു മറ്റൊരു ഫൈനലും മറ്റൊരു ചരിത്രവുമാണ്. ഞങ്ങളതിനെ ബഹുമാനിക്കുന്നു, അത് ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും." കസമീറോ പറഞ്ഞു.
അതേസമയം ആരാധകർ ആവേശത്തോടെയാണ് ഫൈനലിനായി കാത്തിരിക്കുന്നത്. ഒരിക്കൽക്കൂടി റയൽ മാഡ്രിഡിനു മുന്നിൽ ലിവർപൂൾ കീഴടങ്ങുമോ, അതോ റയലിനോട് പ്രതികാരം ചെയ്യാൻ ലിവർപൂളിന് കഴിയുമോയെന്ന് അറിയാൻ ഓരോ ഫുട്ബോൾ ആരാധകനും കാത്തിരിക്കുകയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.