തന്റെ റെക്കോർഡ് മെസി തകർക്കുമോയെന്ന ഭയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോയെ പ്രേരിപ്പിക്കുന്നതെന്ന് മുൻ താരം


ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നതിനു മെസിയും ഒരു കാരണമാണെന്ന് മുൻ പ്രീമിയർ ലീഗ് താരമായ ടോണി കാസ്കാറിനോ. ചാമ്പ്യൻസ് ലീഗിൽ താൻ സ്ഥാപിച്ച ഗോൾവേട്ടയുടെ റെക്കോർഡ് മെസി മറികടക്കുമോ എന്ന പേടി കൊണ്ടാണ് റൊണാൾഡോ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നത് എന്നാണു കാസ്കാറിനോ പറയുന്നത്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന ആഗ്രഹം റൊണാൾഡോ ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഓഫർ ലഭിച്ചാൽ തന്നെ വിൽക്കണമെന്നാണ് റൊണാൾഡോ ആവശ്യപ്പെട്ടത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ വേണ്ടിയാണ് ഈ നീക്കമെന്ന് കാസ്കറിനോ ഉറച്ചു വിശ്വസിക്കുന്നു.
👀 “Ronaldo’s always had an ego that [makes] a lot of it all about him.”
— talkSPORT (@talkSPORT) July 3, 2022
🔴 “As long as you’re winning, that’s fine. When you don’t win, it’s a problem.”
Tony Cascarino admits Cristiano Ronaldo’s mindset doesn’t fit in with #MUFC’s current rebuild pic.twitter.com/93bc1rrzzv
"മികച്ച കളിക്കാരനായ റൊണാൾഡോക്ക് അതുപോലെ തന്നെ ഈഗോയുമുണ്ട്. അതു തന്നെക്കുറിച്ചുള്ളത് തന്നെയാണെങ്കിലും റൊണാൾഡോ കളിച്ചിട്ടുള്ള ടീമുകളെല്ലാം വിജയം നേടിയിരുന്നു. അതുകൊണ്ടു തന്നെ ടീം പ്ലേയർ എന്ന നിലയിലായിരിക്കും നിങ്ങളതിനു പിന്നാലെ പോവുക." ടോക്ക്സ്പോർട്ടിനോട് കഴിഞ്ഞ ദിവസം സംസാരിക്കേ കാസ്കറിനോ പറഞ്ഞു.
"താരം മികച്ച ഗോളുകൾ നേടിയിട്ടുണ്ട്, അതിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം കൂടിയാണ് റൊണാൾഡോ. നിങ്ങൾ വിജയങ്ങൾ നേടുന്ന കാലത്തോളം അതെല്ലാം നല്ലതായിരിക്കും. എന്നാൽ നിങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ പ്രശ്നം തുടങ്ങും."
"എനിക്ക് സംശയങ്ങളുണ്ട്, താരം ചാമ്പ്യൻസ് ലീഗിൽ 141 ഗോളുകളാണ് നേടിയിരിക്കുന്നത്. മെസിക്ക് 125 ഗോളുകളുമുണ്ട്. ചാമ്പ്യൻസ് ലീഗിൽ കളിക്കാതിരിക്കാൻ റൊണാൾഡോക്ക് ആഗ്രഹമുണ്ടാകില്ല. കാരണം അവിടെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ ആയിരിക്കാനാവും റൊണാൾഡോ ആഗ്രഹിക്കുന്നത്. റൊണാൾഡോ അങ്ങിനെയാണ്." കാസ്കറിനോ പറഞ്ഞു.
അതേസമയം അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ബയേൺ മ്യൂണിക്ക്, ചെൽസി, നാപ്പോളി എന്നീ ക്ലബുകളാണ് റൊണാൾഡോക്കു വേണ്ടി രംഗത്തുള്ളത്. ഇതിനു പുറമെ താരത്തിന്റെ മുൻ ക്ലബായ സ്പോർട്ടിങ് സിപിയും റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ യുണൈറ്റഡ് റൊണാൾഡോയെ വിട്ടുകൊടുക്കുമോ എന്നാണു ഇനിയറിയേണ്ടത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.