Real Madrid News

നിലവിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇനി പുതിയ സൈനിങ്ങുകൾ നടത്തില്ലെന്ന് വ്യക്തമാക്കി കാർലോ ആൻസലോട്ടി

Vaisakh. M
Carlo Ancelotti on remaining tranfer plans
Carlo Ancelotti on remaining tranfer plans / Marc Atkins/GettyImages
facebooktwitterreddit

ട്രാൻഫറുകൾ നേരത്തെ പൂർത്തിയാക്കിയാൽ നേരത്തെ പുതിയ സീസണിലേക്കുള്ള തയ്യാറാടെടുപ്പുകൾ നടത്താം. ഇത്തവണ റയൽ മാഡ്രിഡ്‌ അക്കാര്യത്തിൽ എല്ലാ ക്ലബ്ബുകളെക്കാൾ ഒരുപടി മുന്നിലാണ്. പിഎസ്‌ജി താരം കിലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ സാധിക്കാതെ പോയതോടെ വളരെ വേഗത്തിൽ ട്രാൻസ്ഫർ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ റയലിനു സാധിച്ചു.

മൊണാക്കോയിൽ നിന്നും ഓറേലിയൻ ചൗമേനിയെയും ചെൽസിയിൽ നിന്നും അന്റോണിയോ റുഡിഗറേയും റയൽ മാഡ്രിഡ്‌ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെസ്വന്തമാക്കി. ഇനി ആരെയെങ്കിലും റയൽ മാഡ്രിഡ്‌ നോട്ടമിട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനു ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ റയൽ മാഡ്രിഡ്‌ പരിശീലകൻ കാർലോ ആൻസലോട്ടി മറുപടി നൽകി:

"ഇനി ആരെയും സൈൻ ചെയ്യുന്നില്ലെന്ന് ഞങ്ങൾക്ക് പറയാനാകും. ഞങ്ങൾ സുഖകരമായിരിക്കുന്നു," ആൻസലോട്ടി പത്രസമ്മേളനത്തിൽ പറഞ്ഞതായി മാനേജിങ് മാഡ്രിഡ് റിപ്പോർട്ട് ചെയ്‌തു.

സ്‌ട്രൈക്കർ റോളിൽ തങ്ങളുടെ ആദ്യ ഓപ്‌ഷൻ കരിം ബെൻസിമയാണെന്ന് വ്യക്തമാക്കിയ ആൻസലോട്ടി, ആവശ്യഘട്ടങ്ങളിൽ ഈഡൻ ഹസാർഡിനെ ആ പൊസിഷനിൽ കളിപ്പിച്ചേക്കുമെന്ന സൂചനയും നൽകി.

"ആ സ്ഥാനത്തേക്ക് ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ട്. ബെൻസിമയാണ് ഒന്നാമത്. പക്ഷേ, ലോകകപ്പ് മധ്യത്തിൽ വരുന്ന വിചിത്രമായ സീസണായിരിക്കുമെന്ന് ഇതെന്ന് നമ്മൾ മനസ്സിലാക്കണം. ഈഡനുള്ള ഗുണനിലവാരം കണക്കിലെടുക്കുമ്പോൾ, അവൻ അവിടെ ഉണ്ടായിരിക്കുന്നത് ഞങ്ങൾക്ക് നല്ലതായിരിക്കും," ആൻസലോട്ടി പറഞ്ഞു.

ലൂക്ക ജോവിച്ച് ഫിയോറെന്റീനയിലേക്ക് ചേക്കേറിയതോടെ, നിലവിൽ സ്‌ട്രൈക്കർമാരായി ബെൻസിമയും ബോർഹ മയോറലും മരിയാനോ ഡയസും മാത്രമാണുള്ളത്.


facebooktwitterreddit