Football in Malayalam

എംബാപ്പെയും ഹാളണ്ടും പോലുള്ള മികച്ച താരങ്ങൾ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടാവുംമെന്ന് ആൻസലോട്ടി

Haroon Rasheed
Real Madrid v Cadiz FC - La Liga Santander
Real Madrid v Cadiz FC - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ട്, പി.എസ്.ജിയുടെ ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെ പോലുള്ള ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്ക് റയൽ മാഡ്രിഡിന്റെ നവീകരിച്ച സ്റ്റേഡിയത്തിൽ കളിക്കാൻ ആഗ്രഹമുണ്ടാവുമെന്ന് സമ്മതിച്ച് കാർലോ ആൻസലോട്ടി. എ.എസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റയൽ മാഡ്രിഡ് പരിശീലകൻ.

"തീര്‍ച്ചയായും, പക്ഷെ ഈ ടീമിന്റെ ഭാവി കാര്യങ്ങള്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്," പുതിയ സാന്റിയാഗോ ബെർണാബ്യുവിൽ ഹാളണ്ടും എംബാപ്പെയും ഉൾപ്പെടെയുള്ള മികച്ച താരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആൻസലോട്ടി പറഞ്ഞു.

"കളിക്കാര്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല... പരിശീലകൻ ഇന്നുള്ളത് തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ, എല്ലാം ഒന്ന് തന്നെ, കാരണം റയൽ മാഡ്രിഡിന്റെ ഭാവി നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്, നിലവിൽ ഉള്ള ടീമിനെയും, വന്നുകൊണ്ടിരിക്കുന്ന യുവതാരങ്ങളും വെച്ച്. റയൽ മാഡ്രിഡ് ദീർഘകാലം മത്സരിക്കുമെന്നതിൽ സംശയമില്ല,'' ആന്‍സലോട്ടി വ്യക്തമാക്കി.

ഫ്രഞ്ച് താരം കെയ്‌ലിൻ എംബാപ്പെ സീസണ്‍ അവസാനത്തോടെ പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പി.എസ്.ജിയുമായി ഈ സമ്മര്‍വരെ മാത്രം കരാറുള്ള എംബാപ്പെ ഇതുവരെ അത് പുതുക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ, കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ താരത്തെ ടീമിലെത്തിക്കാൻ റയൽ ശ്രമിച്ചിരുന്നെങ്കിലും, അത് വിജയിച്ചിരുന്നില്ല.

ബൊറൂസിയ ഡോർട്മുണ്ട് താരം ഹാളണ്ട് ആകട്ടെ യൂറോപ്പിലെ പല വമ്പന്മാരുടെയും ട്രാൻസ്ഫർ ലക്ഷ്യമാണ്. റയൽ മാഡ്രിഡിനും താരത്തിൽ താത്പര്യമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതേ സമയം, താരത്തിന് പുതിയ കരാർ നൽകി നിലനിറുത്താനുള്ള ശ്രമങ്ങൾ ഡോർട്മുണ്ട് നടത്തുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit