Football in Malayalam

ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയെന്ന് ആന്‍സലോട്ടി

Haroon Rasheed
Carlo Ancelotti
Carlo Ancelotti / Soccrates Images/GettyImages
facebooktwitterreddit

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് കരീം ബെന്‍സേമയെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ ആന്‍സലോട്ടി. എ.എസിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍സലോട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

"അതേയെന്ന് ഞാൻ കരുതുന്നു,കാരണം പന്ത് പതിവായി ഗോൾവലയിൽ നിക്ഷേപിക്കാനുള്ള കഴിവ് അദ്ദേഹം തന്റെ കളിയിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്," ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ ബെൻസേമയാണോ എന്ന് ചോദിച്ചപ്പോൾ ആൻസലോട്ടി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയോ, ഹാളണ്ടിന്റെയോ തലത്തില്‍ വരുന്ന താരമാണ് അവൻ. വ്യത്യാസം സൃഷ്ടിക്കുന്ന താരമാണ് ബെൻസേമ. അത്‌ലറ്റിക് ക്ലബിനെതിരേയുള്ള മത്സരത്തില്‍ നേടിയ ഇരട്ട ഗോളോടെ നാം അത് നമ്മൾ ഒരിക്കൽ കൂടി കണ്ടതാണ്. അത്ഭുതകരമായ ഫോമിലാണ് താരമുള്ളത്," ആന്‍സലോട്ടി എ.എസിനോട് വ്യക്തമാക്കി.


റയല്‍ മാഡ്രിഡിന്റെ അവസാന മത്സരത്തില്‍ അത്‌ലറ്റിക് ക്ലബിനെതിരെ ബെൻസേമ നേടിയ ഇരട്ട ഗോളുകളാണ് ആൻസലോട്ടി മുകളിൽ പരാമർശിക്കുന്നത്. ബെന്‍സേമയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു റയല്‍ മാഡ്രിഡ് അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന് ശേഷം റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ പ്രധാന സാന്നിധ്യമാണ് ബെന്‍സേമ. 2021/22 സീസണിൽ ലീഗിൽ ഇത് വരെ 15 ഗോളുകളുമായി ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരമാകാനും ബെന്‍സേമക്ക് കഴിഞ്ഞിട്ടുണ്ട്.

റയല്‍ മാഡ്രിഡില്‍ നടത്തുന്ന മികച്ച പ്രകടനം കാരണം അദ്ദേഹത്തിന് ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്ന് നല്‍കിയിരുന്നു. ദേശീയ ടീമിലെത്തിയ ബെന്‍സേമ അവിടെയും അവിസ്മരണീയ പ്രകടനം പുറത്തെടുക്കാന്‍ മറന്നില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit