Football in Malayalam

അടുത്ത സമ്മറിൽ ഫ്ലോറന്റീനോ പെരസിന് വമ്പൻ പദ്ധതികളുണ്ടെന്ന് കാർലോ ആന്‍സെലോട്ടി

Haroon Rasheed
Granada CF v Real Madrid CF - La Liga Santander
Granada CF v Real Madrid CF - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അമ്പരപ്പിക്കുന്ന സൈനിങ്ങുകള്‍ നടത്താന്‍ ഫ്ലോറന്റീനോ പെരസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന സൂചന നൽകി റയല്‍ മാഡ്രിഡ് പരിശീലകന്‍ കാർലോ ആന്‍സലോട്ടി.

"റയല്‍ മാഡ്രിഡിൽ എല്ലാം ഒരുപോലെയും, മാറ്റമില്ലാതെയുമാണ്," കൊറയറേ ഡെല്ലോ സ്‌പോട്‌സിനോട് ആന്‍സലോട്ടി പറഞ്ഞു.

"മാറുന്നത് പരിശീലകർ മാത്രമാണ്. പകർച്ചവ്യാധി കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടിയിലും ഒരേ ഫിസിയോ, ഒരേ ജോലിക്കാര്‍, ഒരേ മാധ്യമപ്രവര്‍ത്തകര്‍, ഒരേ വീക്ഷണം, നല്ലതിനായുള്ള ത്വര, എല്ലാം പഴയതാണ്.

"ഒരു വര്‍ഷത്തിനുള്ളില്‍, 2022 ഡിസംബര്‍ അവസാനത്തോടെ സാന്റിയാഗോ ബെര്‍ണബ്യൂ പുതിയ രീതിയിലാകും, ജൂലൈയിൽ ഫ്ലോറന്റിനോയ്ക്ക് വലിയ പദ്ധതികളുണ്ട്.

"പെരസിന് ചില ഗൗരവമായ ഉദ്ദേശ്യങ്ങളുണ്ട്. എംബാപ്പെക്ക് പുറമെ ഹാളണ്ടിനെയും? അതിനെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം," ആൻസലോട്ടി കൂട്ടിച്ചേർത്തു.

ഫുട്ബോളിന്റെ ഭാവിയെ കുറിച്ചും സംസാരിച്ച ആൻസലോട്ടി, ഫുട്ബോളിന്റെ നിലവാരം കുറഞ്ഞിട്ടുണ്ടെന്നും, മത്സരങ്ങളുടെ എണ്ണം കുറക്കണമെന്നും അഭിപ്രായപ്പെട്ടു. "ഫുട്‌ബോള്‍ അതിവേഗം പരിണമിക്കണം," ആന്‍സലോട്ടി പറഞ്ഞു. "മത്സരങ്ങളുടെ എണ്ണം കുറക്കുക എന്നതാണ് ആദ്യത്തെ കാര്യം. അവർ ഒരുപാട് കളിക്കുന്നു, അവ ഗുണനിലവാരം ഇല്ലാത്തതാണ്. കളിയുടെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ട്. കളിക്കാര്‍ക്ക് ഇനിയും സഹിക്കാന്‍ കഴിയില്ല, ദേശീയ ടീമിനൊപ്പം ചേരാന്‍ വിസമ്മതിക്കുന്നവരുണ്ട്. ക്ഷീണം, പരുക്കുകള്‍, 10-0ത്തിന് അവസാനിക്കുന്ന മത്സരങ്ങള്‍. ഇത് ഇനി സഹിക്കാൻ ആവില്ല."

അന്താരാഷ്ട്ര ഇടവേളകളുടെ എണ്ണം രണ്ടായി കുറക്കണമെന്നാണ് ആന്‍സലോട്ടിയുടെ അഭിപ്രായം. "ഞാന്‍ [ഫിഫയുടെ ഗ്ലോബല്‍ ഫുട്‌ബോല്‍ ഡെവലപ്‌മെന്റ് മേധാവി] വെങ്ങറുമായി സംസാരിച്ചു, മത്സരം കുറക്കുകയാണെങ്കില്‍ താരങ്ങള്‍ ശമ്പളം കുറക്കാന്‍ തയ്യാറാണ്, കോച്ചുമാരും അതുപോലെത്തന്നെയാണ്," ആൻസലോട്ടി പറഞ്ഞു.


facebooktwitterreddit