Champions League

'ഗോട്സെലോട്ടി'; നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകനായി കാർലോ ആൻസലോട്ടി

Ali Shibil Roshan
No manager has won more Champions League titles than Carlo Ancelotti
No manager has won more Champions League titles than Carlo Ancelotti / Matthew Ashton - AMA/GettyImages
facebooktwitterreddit

എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയപ്പോൾ, അത് അവരുടെ പരിശീലകനും തന്ത്രജ്ഞനുമായ കാർലോ ആൻസലോട്ടിയുടെ നാലാം ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗ് കിരീടം നാല് തവണ നേടുന്ന ആദ്യ പരിശീലകനെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ആൻസലോട്ടി.

നേരത്തെ 2002-03 , 2006-07 സീസണുകളിൽ എസി മിലാനൊപ്പവും, 2013-14 സീസണിൽ റയൽ മാഡ്രിഡിന് ഒപ്പവുമായിരുന്നു ആൻസലോട്ടിയുടെ ഇതിന് മുൻപുള്ള ചാമ്പ്യൻസ് ലീഗ് കിരീടവിജയങ്ങൾ.

2013-2015 വരെ റയൽ മാഡ്രിഡ് പരിശീലകനായിരുന്നു ആൻസലോട്ടി, 2021 ജൂണിലാണ് സ്പാനിഷ് ക്ലബിന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. തിരിച്ചുവരവിൽ റയൽ മാഡ്രിഡിനെ ഈ സീസണിലെ ലാ ലീഗ കിരീടത്തിലേക്ക് നയിച്ച ആൻസലോട്ടിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവിജയം ഇരട്ടി മധുരമായി.

അതേ സമയം, റയൽ മാഡ്രിഡിന്റെ 14ആം ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ഈ സീസണിലേത്. ഏറ്റവും കൂടുതൽ യൂറോപ്യൻ കിരീടങ്ങൾ സ്വന്തമാക്കിയ ക്ലബെന്ന നേട്ടം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഈ സീസണിലെ കിരീടനേട്ടം.


facebooktwitterreddit