Football in Malayalam

ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ പ്ലേഓഫ്, സമൂലമായ മാറ്റങ്ങൾ പരിഗണിച്ച് ബുണ്ടസ്‌ലിഗ

Sreejith N
FBL-GER-BUNDESLIGA-BAYERN MUNICH-BOCHUM
FBL-GER-BUNDESLIGA-BAYERN MUNICH-BOCHUM / CHRISTOF STACHE/Getty Images
facebooktwitterreddit

ആരാധകരെ കൂടുതൽ ആകർഷിക്കാനും കിരീടം നേടുന്നതിനായി ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന്റെ തീവ്രത വർധിപ്പിക്കാനും വേണ്ടി സമൂലമായ മാറ്റങ്ങൾ ബുണ്ടസ്‌ലിഗ പരിഗണിക്കുന്നു. മുൻ ബയേർ ലെവർകൂസൻ സിഇഒയും ബുണ്ടസ്‌ലിഗ പ്രസിഡന്റുമായ വോൾഫ്‌ഗാങ് ഹോൾസൗസെർ മുന്നോട്ടു വെച്ച നിർദ്ദേശങ്ങളിൽ ആദ്യ നാല് സ്ഥാനക്കാർ തമ്മിലുള്ള പ്ലേ ഓഫ് മത്സരങ്ങളടക്കം ഉൾപ്പെടുന്നുണ്ട്.

"ബുണ്ടസ്‌ലിഗ റെഗുലർ സീസൺ ആരംഭിച്ചതിനു ശേഷം ആദ്യ നാലു സ്ഥാനക്കാർ തമ്മിൽ സെമി ഫൈനൽ മത്സരങ്ങൾ കളിക്കുക. ഏറ്റവും മുകളിൽ നിൽക്കുന്ന ടീം നാലാം സ്ഥാനത്തുള്ള ടീമുമായും അതിനു പുറമെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലുമാണ് സെമി നടക്കേണ്ടത്. വിജയിക്കുന്നവർ തമ്മിൽ കിരീടത്തിനായി ഫൈനൽ നടക്കും, തോറ്റവർ മൂന്ന്, നാല് സ്ഥാനങ്ങൾക്കായും മത്സരിക്കും," സ്‌പോക്‌സിനോട് അദ്ദേഹം പറഞ്ഞു.

"അത്തരത്തിലൊരു ഫോർമാറ്റ് ആരാധകരെ വളരെയധികം ആവേശം കൊള്ളിക്കുന്ന ഒന്നായിരിക്കും. എല്ലാം ഒക്ടോബറിൽ തന്നെ തീരുമാനമാകുന്ന തരത്തിലല്ല ആരാധകരുടെ മനസിൽ വേണ്ടത്. ഈ പ്രശ്‌നം സാമ്പത്തികമായി പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല, മറിച്ച് കായികപരമായി തന്നെ ചെയ്യേണ്ടതാണ്. അതിനു സാമ്പത്തികമായ ഗുണങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബുണ്ടസ്‌ലിഗയിലെ പവർഹൗസുകളായ ബയേൺ മ്യൂണിക്ക് അടക്കമുള്ള ക്ലബുകൾ ഈ തീരുമാനം അംഗീകരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ബയേണിൽ നിന്നും എന്തെങ്കിലും എടുക്കുന്നതിനു വേണ്ടിയല്ല ഈ പദ്ധതി മുന്നോട്ടു വെക്കുന്നതെന്നും കൂടുതൽ വരുമാനം സൃഷ്‌ടിച്ച് അതു ക്ലബുകൾക്ക് വിതരണം ചെയ്യുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്ബോളും അതിനെ പിന്തുണക്കുന്നവരും പൊതുവിൽ യാഥാസ്ഥിക ചിന്ത ഉള്ളിലുള്ളവരാണെന്നും അവർ പുതിയ ആശയങ്ങളെ പിന്തുണക്കില്ലെന്ന വിമർശനവും അദ്ദേഹം നടത്തി. നിലവിൽ ലീഗിൽ ബയേൺ മ്യൂണിക്കിന്റെ അപ്രമാദിത്വം ഇല്ലാതാക്കി കൂടുതൽ മത്സരാത്മകമാക്കി ലീഗിനെ മാറ്റാൻ ഇതിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


facebooktwitterreddit