Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത് സ്വപ്‌നസാക്ഷാത്കാരമെന്ന് ബ്രൈസ് മിറാൻഡ

Sreejith N
Bryce Miranda Says Joining Kerala Blasters Is Dream Come True
Bryce Miranda Says Joining Kerala Blasters Is Dream Come True / Kerala Blasters
facebooktwitterreddit

കേരള ബ്ലാസ്‌റ്റേഴ്‌സിൽ എത്താൻ കഴിഞ്ഞത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ക്ലബിന്റെ പുതിയ സൈനിങായ ബ്രൈസ് മിറാൻഡ. ചർച്ചിൽ ബ്രദേഴ്‌സിനായി കളിച്ചു കൊണ്ടിരുന്ന വിങ്ങർക്കായി ഇന്ത്യൻ സൂപ്പർ ലീഗിലെ നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു എങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ മാത്രമാണ് താരം പരിഗണിച്ചത്.

"കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് എന്നോട് താൽപ്പര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ അത് വേണ്ടെന്നു വെക്കാൻ കഴിഞ്ഞില്ല. കാരണം ഞാൻ സ്വപ്‌നം കണ്ട ക്ലബുകളിൽ ഒന്നായിരുന്നുവത്, കേരളത്തിൽ കളിക്കുകയെന്നത് പ്രത്യേകിച്ചും. ആരാധകർ വളരെ ആവേശം കാണിക്കുകയും ക്ലബ്ബിനെ അവിശ്വസനീയമായ രീതിയിൽ പിന്തുണക്കുകയും ചെയ്യുന്നു."

"കേരള ബ്ലാസ്റ്റേഴ്‌സ് എന്റെ സൈനിങ്ങ് പ്രഖ്യാപിച്ച സമയത്ത് എനിക്ക് ലഭിച്ച പിന്തുണയും സ്നേഹവും അവിശ്വസനീയമായ ഒന്നായിരുന്നു. ആ ആരാധകർക്കു മുന്നിൽ കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. എന്റെ സ്വപ്‌നം സഫലമായി." അടുത്തിടെ നൽകിയ അഭിമുഖത്തിൽ മിറാൻഡ പറഞ്ഞു.

ചർച്ചിൽ ബ്രദേഴ്‌സിനു വേണ്ടി നടത്തിയ പ്രകടനം ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള U23 ഇന്ത്യൻ ടീമിൽ താരത്തിന് ഇടം നേടിക്കൊടുത്തിരുന്നു. ചർച്ചിൽ ബ്രദേഴ്‌സിനായി മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകളും നാല് അസിസ്റ്റുകളും മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും ഭാവിയിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit