Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ തുടരുമോ എന്ന് ഉറപ്പില്ലാതെ ബ്രൂണോ ഫെര്‍ണാണ്ടസ്

Haroon Rasheed
Fernandes is unsure if Ronaldo will stay at Man Utd
Fernandes is unsure if Ronaldo will stay at Man Utd / Clive Brunskill/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലാതെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ്.

അനുയോജ്യമായ ഓഫറുകൾ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, താരത്തെ സ്വന്തമാക്കാനായി ആരും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് വരെ ഓഫറുകൾ നൽകിയിട്ടില്ല. റൊണാൾഡോയെ ടീമിലെത്തിക്കാൻ ഒരു സൗദി അറേബ്യൻ ക്ലബ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും, താരം ആ ഓഫർ നിരസിക്കുകയും ചെയ്‌തു.

പക്ഷെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി റൊണാൾഡോ ഇത് വരെ യുണൈറ്റഡിനൊപ്പം ചേരുകയും ചെയ്തിട്ടില്ല. കുടുംബപരമായ കാരണങ്ങളാല്‍ താരത്തിന് അവധി നല്‍കിയിരിക്കുകയാണെന്നാണ് ക്ലബ് നല്‍കുന്ന വിശദീകരണം.

"എല്ലാവരുടെയും തീരുമാനത്തെ നാം ബഹുമാനിക്കണം. ക്രിസ്റ്റ്യാനോ ക്ലബിനോടും മാനേജറോടും എന്താണ് പറഞ്ഞതെന്ന് അറിയില്ല. അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല, പക്ഷെ അദ്ദേഹത്തെ ബഹുമാനിക്കണം," ബ്രൂണോ വ്യക്തമാക്കി.

"അദ്ദേഹത്തിന് കുടംബ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. അതിന് അദ്ദേഹത്തിന് മതിയായ സ്‌പേസ് നല്‍കണം. ആ സ്‌പേസിനെ നമ്മൾ ബഹുമാനിക്കുകയും വേണം. അത്രമാത്രം'

"അവസാന സീസണില്‍ ക്രിസ്റ്റ്യാനോയായിരുന്നു ഞങ്ങളുടെ ടോപ് സ്‌കോറര്‍. അദ്ദേഹം ഞങ്ങള്‍ക്കായി ഗോളുകള്‍ നേടി. ക്ലബാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. ഇക്കാര്യം എന്റെ പക്കലല്ല. ക്രിസ്റ്റ്യാനോയാണ് സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

"അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാം വാര്‍ത്തയാണ്. അതിനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല, കുടംബത്തിന്റെ കാര്യങ്ങള്‍ എല്ലാം ശരിയായോ എന്നാണ് ഞാന്‍ അദ്ദേഹം വരാതിരുന്നപ്പോള്‍ ചോദിച്ച ഒരേഒരു കാര്യം. അപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നാണ് എന്നോട് പറഞ്ഞത്. അതാണ്. ഇതില്‍ കൂടുതലൊന്നും ഇല്ല," റൊണാൾഡോയെ കുറിച്ച് ബ്രൂണോ വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ കൂടി ഉള്‍പ്പെടുന്നതാണ് അടുത്ത സീസണിലെ തന്റെ പദ്ധതിയെന്നും അതിനാല്‍ താരത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നേരത്തെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹഗ് വ്യക്തമാക്കിയിരുന്നു.


facebooktwitterreddit