Manchester United

തനിക്ക് ഏറ്റവും പ്രിയപ്പെട്ട പ്രീമിയർ ലീഗ് എവേ ഗ്രൗണ്ട് ഏതെന്ന് വെളിപ്പെടുത്തി ബ്രൂണോ ഫെർണാണ്ടസ്

Vaisakh. M
Fernandes loves facing Leeds 
Fernandes loves facing Leeds  / MB Media/GettyImages
facebooktwitterreddit

ലീഡ്‌സിനെതിരെ മികച്ച ഗോൾ സ്കോറിങ് റെക്കോർഡുള്ളതുകൊണ്ട് തന്നെ എല്ലാൻഡ് റോഡാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രീമിയർ ലീഗിലെ എവേ ഗ്രൗണ്ടെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരതാരം ബ്രൂണോ ഫെർണാണ്ടസ്.

നാലു മത്സരങ്ങളിലാണ് ലീഡ്‌സിനെതിരെ ബ്രൂണോ ബൂട്ടുകെട്ടിയിട്ടുള്ളത്. അതിൽ മൂന്നു മത്സരങ്ങളിൽ വിജയം നേടിയപ്പോൾ ഒരു മത്സരത്തിൽ സമനിലയിൽ പിരിയേണ്ടി വന്നു.

യുണൈറ്റഡിന്റെ പഴയകാല എതിരാളികളെ ഓൾഡ് ട്രാഫോർഡിൽ വെച്ച് 2020-21 സീസണിലാണ് ബ്രൂണോ ആദ്യമായി നേരിടുന്നത്. അന്ന് ബ്രൂണോയുടെ ഇരട്ടഗോളുകൾക്കൊപ്പം 6-2ന്റെ തകർപ്പൻ വിജയം ലീഡ്‌സിനെതിരെ യുണൈറ്റഡ് നേടിയിരുന്നു.

റിട്ടേൺ ഫിക്സ്ച്ചറിൽ ഗോൾ രഹിതസമനിലയായിരുന്നുവെങ്കിലും കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഓൾഡ് ട്രാഫോർഡിൽ വെച്ചു നടന്ന മത്സരത്തിൽ ലീഡ്സിനെതിരെ ഹാട്രിക്ക് നേടാനും താരത്തിനു സാധിച്ചിരുന്നു. പിന്നീടുള്ള റിട്ടേൺ ഫിക്സ്ച്ചറിലും ലീഡ്സിനെതിരെ ഒരു ഗോളും അസിസ്റ്റും സ്വന്തം പേരിലാക്കാൻ ബ്രൂണോക്ക് കഴിഞ്ഞു.

കരിയറിൽ ലീഡ്‌സിനെതിരെ 6 ഗോളുകൾ നേടിയ ബ്രൂണോ, തനിക്ക് ഏറ്റവും പ്രിയപ്പെട്ട എവേ ഗ്രൗണ്ടിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി നൽകി: "ഇത് ആരാധകർക്ക് വലിയ കാര്യമാണെന്ന് എനിക്കറിയാം, ലീഡ്‌സിനെതിരെ ഞാൻ ധാരാളം ഗോളുകൾ നേടിയിട്ടുണ്ട്. മെൽബണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ എവേ കിറ്റിന്റെ അനാച്ഛാദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബ്രൂണോ.

ഈ സീസണിൽ സെപ്റ്റംബർ 18നു ഓൾഡ് ട്രാഫോർഡിൽ ലീഡ്‌സിനെതിരെ തന്റെ റെക്കോർഡ് മെച്ചപ്പെടുത്താൻ ബ്രൂണോക്ക് വീണ്ടും അവസരം ലഭിക്കും. ഫെബ്രുവരി 11 ശനിയാഴ്ചയാണ് റിട്ടേൺ ഫിക്സ്ച്ചർ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.


facebooktwitterreddit