Transfers

മാർക്ക് കുക്കുറെല്ലക്കായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ 30 മില്യൺ ഓഫർ നിരസിച്ച് ബ്രൈറ്റൺ 

Vaisakh. M
Manchester City have £30m bid rejected for Brighton defender
Manchester City have £30m bid rejected for Brighton defender / Gareth Copley/GettyImages
facebooktwitterreddit

മാർക്ക്‌ കുക്കുറെല്ലക്കായി മാഞ്ചസ്റ്റർ സിറ്റി സമർപ്പിച്ച ഏറ്റവും പുതിയ ഓഫർ ബ്രൈറ്റൺ & ഹോവ് ആൽബിയൺ നിരസിച്ചതായി റിപ്പോർട്ട്‌. ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യുന്നത്.

സിറ്റിയുടെ ലെഫ്റ്റ്-ബാക്ക് താരം ഒലെക്സാണ്ടർ സിൻച്ചെങ്കോക്കായി ആഴ്സണലുമായി കരാറിലെത്തിയതോടെയാണ് സിറ്റി കുക്കുറെല്ലക്കായി ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. താരത്തിനായി സിറ്റി സമർപ്പിച്ച 30 മില്യൺ പൗണ്ടിന്റെ ഏറ്റവും പുതിയ ഓഫറാണ് ബ്രൈറ്റൺ നിരസിച്ചത്.

സിൻച്ചെങ്കോ ഡീലിൽ മാഞ്ചസ്റ്റർ സിറ്റിക്കു ലഭിക്കാനിരിക്കുന്ന തുകയാണ് കുക്കുറെല്ലക്കായി സിറ്റി ഓഫർ ചെയ്തത്. താരത്തിനായി ഓഫർ തുക വർധിപ്പിക്കാൻ സിറ്റി ഒരുക്കമാണെങ്കിലും 50 മില്യൺ പൗണ്ടാണ് താരത്തിനായി ബ്രൈറ്റൺ ആവശ്യപ്പെടുന്നത്. ആ തുക കുറക്കാൻ തയ്യാറായില്ലെങ്കിൽ സിറ്റി പിന്മാറിയേക്കുമെന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

ക്ലബിന് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ വിട്ടു കൊടുക്കാൻ താത്പര്യം കുറവാണെങ്കിലും മികച്ച ഓഫറുകൾ ലഭിച്ചാൽ താരത്തിന്റെ ഓഫർ പരിഗണിച്ചേക്കുമെന്ന് ബ്രൈറ്റൺ ഉടമ ടോണി ബ്ലൂം അടുത്തിടെ വ്യക്തമാക്കിയിരുന്നു. താരവുമായുള്ള വ്യക്തിഗത നിബന്ധനകളും സിറ്റിക്ക് അനുകൂലമായിതന്നെയാണ് തുടരുന്നത്. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങൾ കളിച്ച താരം ഒരു അസിസ്റ്റും രണ്ടു ഗോളുകളും ബ്രൈറ്റണു വേണ്ടി നേടിയിരുന്നു.


facebooktwitterreddit