Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുമെന്ന വാർത്തകൾ യാഥാർഥ്യമല്ലെന്ന് ബ്രെണ്ടൻ റോജേഴ്‌സ്

Sreejith N
Leicester City v Brighton & Hove Albion - Carabao Cup Round of 16
Leicester City v Brighton & Hove Albion - Carabao Cup Round of 16 / James Williamson - AMA/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയ ഒഴിവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന വാർത്തകൾ യാഥാർഥ്യമല്ലെന്ന് ലൈസ്റ്റർ സിറ്റി മാനേജർ ബ്രെണ്ടൻ റോജേഴ്‌സ്. കഴിഞ്ഞ സീസണിൽ ലൈസ്റ്റർ സിറ്റിയെ എഫ്എ കപ്പ് കിരീടത്തിലേക്ക് നയിച്ച റോജേഴ്‌സ് ക്ലബിനൊപ്പം താൻ വളരെ തൃപ്‌തനാണെന്നും അഭ്യൂഹങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞു.

മോശം ഫോമിനെ തുടർന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയത്. നിലവിൽ താൽക്കാലിക പരിശീലകനായി ഒലെയുടെ അസിസ്റ്റന്റായിരുന്ന കാരിക്കിനു ചുമതല നൽകിയിട്ടുണ്ടെങ്കിലും പെട്ടന്നു തന്നെ സ്ഥിരം പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണവർ. എന്നാൽ തന്നെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങളിൽ യാഥാർഥ്യമില്ലെന്നാണ് റോജേഴ്‌സ് വ്യക്തമാക്കുന്നത്.

"ഞാനതു കാര്യമായി എടുക്കുന്നതേയില്ല, അത് യാഥാർഥ്യവുമല്ല. അവർ പുതിയ ഫുൾ ടൈം പരിശീലകനെ നിയമിക്കുന്നതു വരെ ഇത്തരം ഗോസിപ്പുകൾ ഉണ്ടാകും. എനിക്കു പ്രതിബദ്ധതയുള്ളത് ഇവിടെയാണ്, ഇവിടുത്ത സംസ്‌കാരം കളിക്കാരെ മെച്ചപ്പെടുത്തുക എന്നതുമാണ്. അതിനെയാണ് ഞാൻ ശ്രദ്ധിക്കുന്നത്, ഇപ്പോൾ അതു വളരെ കൂടുതലുമാണ്." റോജേഴ്‌സ് മാധ്യമങ്ങളോട് സംസാരിക്കെ വെളിപ്പെടുത്തി.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സ്ഥാനത്തേക്ക് നിരവധി പരിശീലകരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. സിദാൻ ടീമിന്റെ സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യത കുറഞ്ഞതോടെ നിലവിലെ പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ, മുൻ ലിപ്സിഗ് മാനേജർ റാൾഫ് റാഗ്‌നിക്ക് ബാഴ്‌സയുടെ മുൻ പരിശീലകൻ വാൽവെർദെ എന്നിവരെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ നിറയുന്ന പരിശീലകരാണ്.

facebooktwitterreddit