Football in Malayalam

റയൽ മാഡ്രിഡിന് ആശ്വാസവാർത്ത, എഡർ മിലിറ്റാവോയെ ബ്രസീലിയൻ ക്യാംപിൽ നിന്നും റിലീസ് ചെയ്‌തു

Sreejith N
Brazil v Argentina - International Friendly
Brazil v Argentina - International Friendly / Eurasia Sport Images/GettyImages
facebooktwitterreddit

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ നേരിടാൻ തയ്യാറെടുക്കുന്ന റയൽ മാഡ്രിഡിന് ആശ്വാസമായി ബ്രസീലിയൻ ടീമിൽ നിന്നും പ്രതിരോധതാരം എഡർ മിലിറ്റാവോയെ റിലീസ് ചെയ്‌തു. കഴിഞ്ഞ മത്സരത്തിൽ മഞ്ഞക്കാർഡ് വാങ്ങിയ താരത്തിന് പാരഗ്വായ്‌ക്കെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയില്ല എന്നതു മുൻനിർത്തിയാണ് ടിറ്റെ താരത്തെ റിലീസ് ചെയ്‌തത്‌.

ഇക്വഡോറിനെതിരെ ബ്രസീൽ സമനില വഴങ്ങിയ ലോകകപ്പ് യോഗ്യത മത്സരത്തിൽ എഡർ മിലിറ്റാവോ മുഴുവൻ സമയവും കളിച്ചിരുന്നു. ഒരുപാട് കടുത്ത അടവുകൾ കണ്ട മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാനിരിക്കെ ലഭിച്ച മഞ്ഞക്കാർഡാണ്‌ മുൻ പോർട്ടോ താരത്തിന് പാരഗ്വായ്‌ക്കെതിരായ മത്സരം നഷ്‌ടപ്പെടുത്തിയത്.

കോപ്പ ഡെൽ റേ മത്സരം ഇന്റർനാഷണൽ ബ്രേക്കിന്റെ സമയത്തു തന്നെ നടക്കുന്നതിനാൽ സസ്‌പെൻഷൻ ലഭിച്ച താരത്തെ ഉടനെ തന്നെ ബ്രസീലിന്റെ സ്‌ക്വാഡിൽ നിന്നും റിലീസ് ചെയ്യാനും മത്സരത്തിനായി സ്പെയിനിലേക്ക് തിരിച്ചു പോകാനും ടിറ്റെ അനുവദിക്കുകയായിരുന്നു. റയൽ മാഡ്രിഡിനെ സംബന്ധിച്ച് വളരെയധികം ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.

അതേസമയം എഡർ മിലിറ്റാവോ തിരിച്ചു വന്നാലും മൂന്നു താരങ്ങളെ റയൽ മാഡ്രിഡിന് അപ്പോഴും നഷ്‌ടമാകും. മധ്യനിര താരം കസമീറോ, മുന്നേറ്റനിര താരങ്ങളായ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ എന്നിവർ ഇപ്പോഴും ബ്രസീൽ ക്യാംപിൽ തന്നെയാണുള്ളത്. ഇതിൽ കസമീറോയുടെയും വിനീഷ്യസിന്റെയും അഭാവമാണ് റയൽ മാഡ്രിഡിനു വലിയ തിരിച്ചടി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit