Football in Malayalam

2022നപ്പുറവും ഹാളണ്ടിനെ ടീമില്‍ നിലനിര്‍ത്താന്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് പദ്ധതി തയ്യാറാക്കുന്നു

Haroon Rasheed
Ajax v Borussia Dortmund - UEFA Champions League
Ajax v Borussia Dortmund - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

നോർവീജിയൻ യുവതാരം എര്‍ലിങ് ഹാളണ്ടിനെ ടീമില്‍ നിര്‍ത്താന്‍ പദ്ധതി തയ്യാറാക്കി ബൊറൂസിയ ഡോർട്മുണ്ട്. മികച്ച പ്രകടനത്തിലൂടെ യൂറോപ്പില്‍ താരമായിക്കൊണ്ടിരിക്കുന്ന ഹാളണ്ടിന് വലിയ റിലീസ് ക്ലോസ് നല്‍കി ടീമില്‍ നിലനിര്‍ത്താനാണ് ക്ലബ് കരുക്കള്‍ നീക്കുന്നത്.

2020ല്‍ 20 മില്യന്‍ യൂറോക്കായിരുന്നു ആര്‍.ബി സാല്‍സ്ബര്‍ഗില്‍ നിന്ന് ഡോര്‍ട്മുണ്ട് ഹാളണ്ടിനെ ടീമിലെത്തിച്ചത്. ജര്‍മന്‍ ക്ലബിനൊപ്പം ചേര്‍ന്നതിന് ശേഷം 69 മത്സരങ്ങളിൽ നിന്ന് 70 ഗോളുകളാണ് നോര്‍വീജിയന്‍ താരം സ്വന്തമാക്കിയിട്ടുള്ളത്. ബുണ്ടസ്ലിഗയിലും ചാംപ്യന്‍സ് ലീഗിലും ഡോര്‍മുണ്ടിന് വേണ്ടി മികച്ച പ്രകടനം നടത്തിയതോടെ യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ നോട്ടപ്പുള്ളിയായി ഹാളണ്ട് മാറി.

റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി ഉൾപ്പെടെയുള്ള യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ പലതും താരത്തിന് വേണ്ടി രംഗത്തുണ്ട്. എന്നാൽ താരത്തെ കൂടുതൽ കാലം ടീമിൽ നിലനിറുത്താനാണ് ഡോർട്മുണ്ട് പദ്ധിതിയിടുന്നത്. അതിനായി, നിലവിലെ അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ ഇരട്ടി നല്‍കാനാണ് ഡോര്‍ട്മുണ്ട് പദ്ധതിയിടുന്നതെന്ന് സ്‌കൈ സ്‌പോർട്‌സ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ താരത്തിന് പ്രതിവര്‍ഷം 18 മില്യന്‍ യൂറോ ലഭിക്കും.

അതേ സമയം, പുതിയ കരാർ താരം സൈൻ ചെയ്തില്ലെങ്കിൽ, അടുത്ത സമ്മറിൽ താരത്തെ ഡോർട്മുണ്ടിന് നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. 75 മില്യൺ യൂറോ റിലീസ് ക്ലോസുള്ള താരത്തെ അത് നൽകി സ്വന്തമാക്കാൻ ഹാളണ്ടിൽ താല്പര്യമുള്ളവർ അടുത്ത സമ്മറിൽ ശ്രമിച്ചേക്കും.


facebooktwitterreddit