Football in Malayalam

ലോകകപ്പ് യോഗ്യത പ്ലേഓഫിൽ പോർച്ചുഗൽ-ഇറ്റലി മത്സരം വന്നാൽ ചില അടികൾ കിട്ടുമെന്ന് റൊണാൾഡോക്ക് അറിയാമെന്ന് ബൊനൂച്ചി

Portugal and Italy could meet in World Cup qualifying play-off finals
Portugal and Italy could meet in World Cup qualifying play-off finals / David S. Bustamante/Soccrates, GES-Sportfoto - Getty Images
facebooktwitterreddit

2022 ഫിഫ ലോകകപ്പ് യോഗ്യത പ്ലേഓഫിൽ പോർച്ചുഗലും ഇറ്റലിയും നേർക്കുനേർ വന്നാൽ കുറച്ച് അടികൾ കിട്ടുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അറിയാമെന്ന് പോർച്ചുഗീസ് നായകന്റെ മുൻ സഹതാരമായ ലിയനാർഡോ ബൊനൂച്ചി.

ക്വാളിഫയർ ഗ്രൂപ്പിലെ ജേതാക്കളായി 2022 ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട പോർച്ചുഗലിനും ഇറ്റലിക്കും അടുത്ത ലോകകപ്പ് കളിക്കണമെങ്കിൽ പ്ലേഓഫിലൂടെ മുന്നേറേണ്ട അവസ്ഥയാണിപ്പോൾ. പ്ലേഓഫിന് യോഗ്യത നേടിയ 12 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചപ്പോൾ, ഗ്രൂപ്പ് സിയിലാണ് പോർച്ചുഗലും ഇറ്റലിയും. ഒരു ഗ്രൂപ്പിൽ നിന്ന് ഒരു ടീമിന് മാത്രമേ യോഗ്യത നേടാൻ കഴിയൂ എന്നതിനാൽ, അടുത്ത ലോകകപ്പിൽ പോർച്ചുഗലോ ഇറ്റലിയോ ഉണ്ടാവില്ല എന്നുറപ്പാണ്.

യൂറോപ്യൻ പ്ലേഓഫിലെ പോർച്ചുഗലിന്റെ ആദ്യ മത്സരം തുർക്കിക്ക് എതിരെയും, ഇറ്റലിയുടേത് നോർത്ത് മാസിഡോണിയക്ക് എതിരെയുമാണ്. ഈ മത്സരങ്ങളിൽ പോർച്ചുഗലും ഇറ്റലിയും വിജയിക്കുകയാണെങ്കിൽ, അവർ തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയാവും 2022 ലോകകപ്പിനുള്ള യോഗ്യത നേടുക.

പ്ലേഓഫിൽ വരാൻ സാധ്യതയുള്ള പോർച്ചുഗൽ-ഇറ്റലി മത്സരത്തെ കുറിച്ച് മുൻ യുവന്റസ് സഹതാരങ്ങളായ താനും റൊണാൾഡോയും തമാശ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന ബൊനൂച്ചി, അങ്ങനെ വരുകയാണെങ്കിൽ കുറിച്ച് അടികൾ കിട്ടുമെന്ന് റൊണാൾഡോക്ക് അറിയാമെന്നും വ്യക്തമാക്കി.

Cristiano Ronaldo, Leonardo Bonucci
Ronaldo and Bonucci are former Juventus teammates / Jonathan Moscrop/GettyImages

"ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് ഞാൻ കേട്ടു, വരാൻ സാധ്യതയുള്ള പോർച്ചുഗലും ഇറ്റലിയും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ഞങ്ങൾ തമാശ പറഞ്ഞു. കളിക്കളത്തിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് കാണാം, കുറച്ച് അടികൾ തനിക്ക് കിട്ടുമെന്ന് ക്രിസ്റ്റ്യാനോക്ക് അറിയാം," ബൊനൂച്ചി റായ് സ്പോർട്ടിനോട് പറഞ്ഞതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്‌തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit