Football in Malayalam

ഇറ്റലിയും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം നടക്കാനിരിക്കുന്ന സ്റ്റേഡിയത്തിനു സമീപത്തു നിന്നും ബോംബ് കണ്ടെടുത്തു

Sreejith N
Italy v Switzerland - UEFA Euro 2020: Group A
Italy v Switzerland - UEFA Euro 2020: Group A / Claudio Villa/Getty Images
facebooktwitterreddit

യൂറോ കപ്പ് ടൂർണമെന്റിന് സുരക്ഷാ ഭീഷണിയുയർത്തി ഇറ്റലിയും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം നടക്കാനിരിക്കുന്ന റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിനു സമീപത്തു നിന്നും ബോംബ് കണ്ടെത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

ഇൽ ഫാട്ടോ, ഇൽ മെസ്സാജിറോ എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം റോമിനു കിലോമീറ്ററുകൾക്കു ചുറ്റളവിലുള്ള പ്രാട്ടി എന്ന പ്രദേശത്തു നിന്നും കാറിലാണ് ബോംബ് കണ്ടെത്തിയത്. ഇത് നിർവീര്യമാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കയാണ്. അതേസമയം ഇതിന്റെ പശ്ചാത്തലത്തിലും മത്സരം ആരംഭിച്ചിട്ടുണ്ട്.

facebooktwitterreddit