Football in Malayalam

ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങൾ; മെസി വാങ്ങുന്നത് റൊണാൾഡോയെക്കാൾ ഇരട്ടിയിലധികം വേതനം

Sreejith N
FBL-EUR-C1-BARCELONA-JUVENTUS
FBL-EUR-C1-BARCELONA-JUVENTUS / JOSEP LAGO/Getty Images
facebooktwitterreddit

ഫുട്ബാളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ തന്റെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബാഴ്‌സലോണ നായകൻ ലയണൽ മെസി. ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മെസി രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഇരട്ടിയോളം വേതനമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് താരങ്ങളുടെ വേതനവിവരം വെളിപ്പെടുത്തിയത്.

ഏതാണ്ട് ഏഴു മില്യൺ പൗണ്ടാണ് അർജന്റീനിയൻ താരത്തിന് ബാഴ്‌സലോണ ഒരു മാസത്തിൽ പ്രതിഫലമായി നൽകേണ്ടത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള റൊണാൾഡോ 3.8 മില്യൺ പൗണ്ടാണ് ഒരു മാസം യുവന്റസിൽ നിന്നും കൈപ്പറ്റുന്നത്. ഒരു വർഷത്തിൽ ടാക്സ് അടക്കം മെസി 107.6 മില്യൺ പ്രതിഫലം കൈപ്പറ്റുമ്പോൾ 46.5 മില്യൺ പൗണ്ടാണ് റൊണാൾഡോയുടെ പ്രതിഫലം.

പെപ് ഗ്വാർഡിയോള
പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകൻ പെപ് ഗ്വാർഡിയോളയാണ് / Chloe Knott - Danehouse/Getty Images

അതേ സമയം, പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം ടോട്ടനം ഹോസ്പറിൽ ലോണിൽ കളിക്കുന്ന ഗാരത് ബെയിലാണ്. 25.6 മില്യൺ പൗണ്ട് താരത്തിന് ഒരു വർഷം പ്രതിഫലമായി ലഭിക്കുമ്പോൾ അതിൽ അറുപതു ശതമാനവും നൽകുന്നത് റയൽ മാഡ്രിഡാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്.

യൂറോപ്പിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങൾ:

ലയണൽ മെസി - 107.6 മില്യൺ പൗണ്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ - 46.5 മില്യൺ പൗണ്ട്

നെയ്‌മർ - 31.3 മില്യൺ പൗണ്ട്

അന്റോയിൻ ഗ്രീസ്മാൻ - 29.7 മില്യൺ പൗണ്ട്

ലൂയിസ് സുവാരസ് - 29.7 മില്യൺ പൗണ്ട്

പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങൾ:

ഗാരെത് ബെയിൽ - 25.6 മില്യൺ പൗണ്ട്

ഡേവിഡ് ഡി ഗിയ - 18.9 മില്യൺ പൗണ്ട്

കെവിൻ ഡി ബ്രൂയ്ൻ - 16.1 മില്ല്യൺ പൗണ്ട്

റഹീം സ്റ്റെർലിങ് - 15.2 മില്യൺ പൗണ്ട്

പോൾ പോഗ്ബ - 14.5 മില്യൺ പൗണ്ട്

പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകർ:

പെപ് ഗ്വാർഡിയോള - 19.3 മില്യൺ പൗണ്ട്

യർഗൻ ക്ലോപ്പ് - 14.5 മില്യൺ പൗണ്ട്

ഹോസെ മൗറീന്യോ - 14.5 മില്യൺ പൗണ്ട്

facebooktwitterreddit