കൂളിബാളിയെ സ്വന്തമാക്കാനൊരുങ്ങുന്ന ചെൽസിക്ക് മുന്നറിയിപ്പുമായി മുൻ പരിശീലകൻ റാഫ ബെനിറ്റസ്


സെനഗൽ താരമായ കലിഡു കൂളിബാളിയെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന ചെൽസിക്ക് മുന്നറിയിപ്പുമായി ക്ലബിന്റെ പരിശീലകനായിരുന്ന റാഫ ബെനിറ്റസ്. ചെൽസിക്കൊപ്പം നാപ്പോളിയിൽ കാണിച്ചിരുന്ന ആധിപത്യം പുലർത്താൻ കൂളിബാളിക്ക് കഴിയില്ലെന്നാണ് ഇറ്റാലിയൻ ക്ലബ്ബിന്റെ പരിശീലകനായിരിക്കെ താരത്തെ പരിശീലിപ്പിച്ചിട്ടുള്ള ബെനിറ്റസ് പറയുന്നത്.
ക്രിസ്റ്റൻസെൻ, റുഡിഗർ എന്നിവർ ക്ലബ് വിട്ടതോടെ പ്രതിരോധനിര ശക്തമാക്കുകയാണ് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി മുപ്പത്തിയൊന്നു വയസുള്ള കൂളിബാളിയെ 34 മില്യൺ പൗണ്ട് നൽകി ടീമിന്റെ ഭാഗമാക്കാൻ ഒരുങ്ങിയിരിക്കെയാണ് മുന്നറിയിപ്പുമായി ബെനിറ്റസ് രംഗത്തു വന്നിരിക്കുന്നത്.
"He has similarities with Rudiger — he is very good at running with the ball, he’s good with both feet. Is he a little bit too nice? We will see."
— The Athletic UK (@TheAthleticUK) July 16, 2022
Rafa Benitez, who signed Koulibaly for Napoli, breaks down what #CFC are getting.
📝 @liam_twomey @GeorgeCaulkin @MarkCarey93
"താരം തന്റെ ഏകാഗ്രത കുറച്ചു കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ശ്രദ്ധ നഷ്ടമാകുന്നതിന്റെ കുറ്റബോധവും ആത്മവിശ്വാസം നഷ്ടമാകുന്നതുമെല്ലാം താരത്തെ ബാധിച്ചേക്കാം. എന്നാൽ താരം വളരെയധികം സ്വാധീനം ചെലുത്താൻ കഴിവുള്ളയാളാണ്. എനിക്ക് അറിയാവുന്നതും വിശ്വാസമുള്ളവരുമായ ആളുകൾ ഇറ്റലിയിലെ ഏറ്റവും മികച്ച സെന്റർ ബാക്കായി താരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്."
"ഈ സീസണിൽ പ്രീമിയർ ലീഗിലെത്തുന്ന താരം ടുഷെലിന്റെ ശൈലിക്ക് അനുയോജ്യനാണ്. റുഡിഗറുമായി താരത്തിന് സാമ്യതകളുണ്ട്. പന്തുമായി ഓടാനാവുന്ന താരത്തിന് രണ്ടു കാലു കൊണ്ടും ഒരുപോലെ കളിക്കാൻ കഴിയും. എന്നാൽ ചെൽസിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഞാൻ നേരത്തെ പറഞ്ഞതു പോലെ പെട്ടന്നുള്ള നീക്കങ്ങൾ നടത്തുന്ന താരം ഇറ്റലിയിൽ മികച്ചതായിരുന്നു. എന്നാലിവിടെ ആ ആധിപത്യം സ്ഥാപിക്കാൻ കഴിയുമോ എന്നറിയില്ല."
"ഏരിയൽ ബോൾസ് കളിക്കുന്നതിൽ താരത്തിന് മികച്ച കഴിവില്ലെങ്കിലും ഇറ്റലിയിൽ അതത്ര പ്രശ്നമല്ല. പ്രീമിയർ ലീഗിൽ തന്റെ കഴിവുകൾ താരം മെച്ചപ്പെടുത്തുന്നത് അറിയാൻ കൗതുകമുണ്ട്. കൂടുതൽ അറിയാൻ എല്ലായിപ്പോഴും ശ്രമിക്കുന്ന താരം എന്റെയും എന്റെ സ്റ്റാഫിന്റെയും കൂടെയിരുന്നും പരിശീലന സെഷനുകൾ വഴിയും ഹെഡിങ്ങും സാങ്കേതികതയും മെച്ചപ്പെടുത്താൻ ശ്രമിക്കുമായിരുന്നു." ദി അത്ലറ്റിക്കിനോട് റാഫ ബെനിറ്റസ് പറഞ്ഞു,
2014ൽ നാപ്പോളിയിൽ എത്തിയതിനു ശേഷം ടീമിന്റെ ഏറ്റവും പ്രധാന താരമായി മാറിയ മുപ്പത്തിയൊന്നുകാരനായ കൂളിബാളി പിഎസ്ജിയിൽ നിന്നും ചെൽസിയിലെത്തി മികച്ച പ്രകടനം തുടരുന്ന തിയാഗോ സിൽവയെപ്പോലെയാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ സെനഗലിനൊപ്പം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് താരം സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.