സ്പാനിഷ് ക്ലബ് സെവിയ്യയുള്ള പങ്കാളിത്തം ബംഗളുരു യുണൈറ്റഡ് എഫ്സിക്കു കരുത്തേകുമെന്ന് ക്ലബ് സിഇഒ


ലാ ലിഗയിലെ മുൻനിര ക്ലബുകളിൽ ഒന്നായ സെവിയ്യയുമായി പങ്കാളിത്തത്തിലേർപ്പെടാൻ തീരുമാനിച്ചത് ബെംഗളൂരു യുണൈറ്റഡ് എഫ്സിക്ക് കരുത്തു നൽകുമെന്ന് ക്ലബിന്റെ സിഇഒയായ ഗൗരവ് മൻചന്ദാ. ബെംഗളൂരു ടീമിനും അവരുടെ ബ്രാൻഡിനും ഇത് കൂടുതൽ വളർച്ച നൽകുമെന്നാണ് അദ്ദേഹം പറയുന്നത്.
2021 ജനുവരിയിലാണ് സ്പാനിഷ് ക്ലബുമായി ബെംഗളൂരു യുണൈറ്റഡ് എഫ്സി പങ്കാളിത്തകരാർ ഒപ്പു വെക്കുന്നത്. അഞ്ചു വർഷത്തെ കരാറിൽ ക്ലബിന്റെ സാങ്കേതികവും അടിസ്ഥാനതലത്തിലുള്ളതുമായ കാര്യങ്ങളുമടക്കം പങ്കു വെച്ചു പ്രവർത്തിക്കണമെന്ന ധാരണയാണ് കരാറിലുള്ളത്. ഇന്ത്യയിൽ വിപണി വ്യാപിപ്പിക്കാനുള്ള സെവിയ്യ എഫ്സിയുടെ ശ്രമങ്ങളുടെ കൂടി ഭാഗമായാണ് കരാർ നിലവിൽ വന്നത്.
"ഈ പങ്കാളിത്തം ഞങ്ങൾക്ക് ലഭിച്ച വലിയൊരു നേട്ടമാണ്, സമാനമായ കരാറുകൾ ഐ ലീഗിലെയും ഐഎസ്എല്ലിലേയും ക്ലബുകളിൽ സംഭവിക്കുന്നുണ്ട്. സെവിയ്യ എഫ്സി ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ക്ലബുമായി കരാർ ഒപ്പു വെക്കുന്നത് ബെംഗളൂരു യുണൈറ്റഡ് എഫ്സിയുടെ കരുത്ത് വർധിക്കുന്നതിന്റെ തെളിവ് കൂടിയാണ്." സ്പോർട്സ്കീഡയോട് മൻചന്ദന പറഞ്ഞു.
രണ്ടു ക്ലബുകളും സാങ്കേതികമായ വിവരങ്ങൾ ഷെയർ ചെയ്യുന്നതിന്റെ കൂടെ വിവിധ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പദ്ധതികളിൽ പങ്കു വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായ കാര്യങ്ങളിലുള്ള നൂതന മാറ്റങ്ങൾ സ്പോർട്സ് വ്യവസായത്തിന്റെ വികസമാനം എന്നിവയിലും ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്പെയിനിൽ പോയി സെവിയ്യയുടെ അക്കാദമി സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.