Transfers

ഡി ലിറ്റിനെ എൺപതു മില്യൺ യൂറോ നൽകി സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക് ധാരണയിലെത്തി

Haroon Rasheed
Netherlands v Wales: UEFA Nations League - League Path Group 4
Netherlands v Wales: UEFA Nations League - League Path Group 4 / James Williamson - AMA/GettyImages
facebooktwitterreddit

യുവന്റസിന്റെ ഡച്ച് താരം ഡി ലൈറ്റിനെ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കുമെന്ന കാര്യം ഉറപ്പായി. 80 മില്യന്‍ യൂറോക്ക് ഡച്ച് താരത്തെ കൈമാറാനായി ജര്‍മന്‍ ക്ലബ് ബയേണും ഇറ്റാലിയന്‍ ക്ലബ് യുവന്റസും ധാരണയിലായതായി 90min മനസിലാക്കുന്നു. ഉടന്‍ തന്നെ താരത്തിന്റെ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ട്രാന്‍ഫര്‍ പ്രഖ്യാപിക്കും.

70 മില്യന്‍ ട്രാന്‍സ്ഫര്‍ തുകയും 10 മില്യന്‍ ആഡ് ഓണും ഉള്‍പ്പെടുന്നതാണ് കരാർ. ഇറ്റലിയില്‍ നിന്ന് അഞ്ചു വര്‍ഷത്തെ കരാറിലാണ് 22 കാരനായ താരം മ്യൂണിക്കിലെത്തുന്നത്. മൂന്ന് സീസണില്‍ നിന്നായി യുവന്റസിനായി 177 മത്സരം പൂര്‍ത്തിയാക്കിയാണ് ഡിലിറ്റ് ഇറ്റലി വിടുന്നത്. ഇത്രയും മത്സരത്തില്‍ നിന്ന് എട്ട് ഗോളുകളും ഡി ലിറ്റ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

2019ല്‍ ഡച്ച് ക്ലബായ അയാക്‌സില്‍ നിന്നായിരുന്നു ഡിലിറ്റ് യുവന്റസിന്റെ പ്രതിരോധ നിരയിലെത്തുന്നത്. യുവന്റസില്‍ ജോര്‍ജിഞ്ഞോ ചെല്ലിനി, ലിയനാര്‍ഡോ ബനൂച്ചി എന്നിവര്‍ക്കൊപ്പം പ്രതിരോധത്തില്‍ മികവ് കാട്ടാന്‍ ഡച്ച് താരത്തിന് കഴിഞ്ഞിട്ടുണ്ട്. യുവന്റസിനൊപ്പം ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ വരെ എത്താനും ഡിലിറ്റിന് കഴിഞ്ഞിരുന്നു. 2019-20 സീസണില്‍ യുവന്റസിനൊപ്പം സീരീ എ കിരീടം നേടിയ താരമാണ് ഡിലിറ്റ്.

ഡിലിറ്റിനെ സ്വന്തമാക്കാനായി പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി ശക്തമായി രംഗത്തുണ്ടായിരുന്നു. ബയേണ്‍ മ്യൂണിക്കിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ഹസന്‍ സാലിഹ്‌സമിസിച്ചും പരിശീലകന്‍ ജൂലിയന്‍ നഗല്‍സ്മാനും സമര്‍പ്പിച്ച ഓഫറിൽ താരം സന്തുഷ്ടനാണെന്ന് നേരത്തെ 90min വെളിപ്പെടുത്തിയിരുന്നു. നേരത്തെ ലിവര്‍പൂളിന്റെ സെനഗലീസ് മുന്നേറ്റതാരം സാദിയോ മാനെയേയും ബയേണ്‍ ടീമിലെത്തിച്ചിരുന്നു.

facebooktwitterreddit