Football in Malayalam

ബാഴ്‌സലോണക്ക് മോശം ഓർമ്മകൾ നൽകിയ ടീമാണ് ബയേൺ, ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിൽ പ്രതികരണവുമായി കൂമാൻ

Sreejith N
Athletic Club v FC Barcelona - La Liga Santander
Athletic Club v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

ബാഴ്‌സലോണക്ക് മോശം ഓർമ്മകൾ നൽകിയ ക്ലബാണു ബയേൺ മ്യൂണിക്കെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പിൽ ജർമൻ ക്ലബിനൊപ്പം ഒരേ ഗ്രൂപ്പിൽ തിരഞ്ഞടുക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കൂമാൻ. ബയേൺ മ്യൂണിക്കിനു പുറമെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക, യുക്രൈൻ ക്ലബായ ഡൈനാമോ കീവ് എന്നിവരുൾപ്പെട്ട ഗ്രൂപ്പ് ഇ ടൂർണമെന്റിലെ തന്നെ കടുപ്പമേറിയ ഗ്രൂപ്പുകളിൽ ഒന്നാണ്.

"വളരെ ശക്തമായ ഒരു ഗ്രൂപ്പാണു ഞങ്ങളുടേത്. എന്നാൽ അതുപോലെ കരുത്തുറ്റ വേറെയും ഗ്രൂപ്പുകളുണ്ട്. ബയേൺ മ്യൂണിക്ക്, ബെൻഫിക്ക എന്നിങ്ങനെ വലിയ പേരും ചരിത്രവുമുള്ള ക്ലബുകളെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്."

"മുൻപുണ്ടായ സംഭവങ്ങൾ കൊണ്ട് ബയേൺ ഞങ്ങൾക്ക് മോശം ഓർമകളാണ് സമ്മാനിക്കുന്നത്. മികച്ച താരങ്ങളും അഭിലാഷവും കൊണ്ട് ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയുന്ന ക്ലബാണവർ. ആദ്യ സ്ഥാനത്തേക്കുള്ള പോരാട്ടം ബയേൺ, ബെൻഫിക്ക, ബാഴ്‌സ ടീമുകൾ തമ്മിലാവും."

2005-06 കാലഘട്ടത്തിൽ താൻ പരിശീലിപ്പിച്ചിട്ടുള്ള ബെൻഫിക്കയെ ചാമ്പ്യൻസ് ലീഗിൽ നേരിടുന്നതിനെക്കുറിച്ചും കൂമാൻ പറഞ്ഞു. "ഒരു താരം ചുവപ്പുകാർഡ് നേടി പുറത്തു പോയ, പിഎസ്‌വിയുമായി നടന്ന അവരുടെ മത്സരം ഞാൻ കണ്ടിരുന്നു. വളരെ മികച്ച രീതിയിൽ പ്രതിരോധിച്ചാണ്‌ അവർ പിടിച്ചു നിന്നത്. മികച്ച ടീമായ ബെൻഫിക്ക ലോകത്തിൽ തന്നെ അറിയപ്പെടുന്ന, വലിയ ക്ലബുമാണ്."

"അവരെ നേരിടാൻ അവസരം ഒരുങ്ങുന്നതിലും ഞാൻ വർക്ക് ഒപ്പം ജോലി ചെയ്തിട്ടുള്ള ലൂയിസാവോ പോലുള്ളവരെ കാണാൻ കഴിയുന്നതിലും സന്തോഷമുണ്ട്. അവിടെയുള്ള എല്ലാ കളിക്കാരും മികച്ച പ്രൊഫെഷനലുകളാണ്, ഒരു പരിശീലകനെന്ന നിലയിൽ കൂടുതലായൊന്നും ചെയ്യേണ്ടതില്ല," കൂമാൻ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഡൈനാമോ കീവിനെതിരെ ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുണ്ടെങ്കിലും അവരെപ്പറ്റി തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും കൂമാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ നിറയെ യുവതാരങ്ങൾ ഉണ്ടായിരുന്ന ടീമിൽ നിന്നും കൂടുതലോ കുറവോ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit