പ്രീ-സീസണിന് ലെവൻഡോസ്കി ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു; താരം ക്ലബിൽ തുടരുമെന്ന നിലപാടിൽ ഉറച്ച് ബയേൺ

റോബര്‍ട്ട് ലെവന്‍ഡോസ്കി ബയേണ്‍ മ്യൂണിക്കില്‍ തന്നെ തുടരുമെന്ന നിലപാടിൽ ഉറച്ച് ജർമൻ ക്ലബിന്റെ സ്പോര്‍ടിങ് ഡയറക്ടര്‍ ഹസന് സാലിഹ്മിസിച്ച്. ജര്‍മന്‍ മാധ്യമമായ ബില്ഡിന് നല്കിയ അഭിമുഖത്തില്‍ ബയേണിന്റെ സ്പോര്‍ടിങ് ഡയറക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാഡിയോ മാനെയെ ടീമിലെത്തിച്ചത് ലെവന്‍ഡോസ്കിക്ക് പകരക്കാരനായിട്ടല്ലെന്ന് വ്യക്തമാക്കിയ സാലിഹ്മിസിച്ച്, പ്രീ സീസണിന് ലെവൻഡോസ്കി ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ബയേണ്‍ മ്യൂണിക്കില്‍ ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെങ്കിലും ക്ലബ് വിട്ട് ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് ലെവൻഡോസ്കി ആഗ്രഹിക്കുന്നത്. എന്നാൽ താരം ക്ലബ് വിടുന്നതിനോട് ഇത് വരെ ബയേൺ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
"ഞങ്ങളുടെ നിലപാട് വ്യക്തമാണ്. 2023വരെ അദ്ദേഹത്തിന് കരാറുണ്ട്," സാലിഹ്മിസിച്ച് വ്യക്തമാക്കി.
ബാഴ്സലോണ ലെവന്‍ഡോസ്കിക്ക് വേണ്ടി ഓഫര്‍ നൽകാൻ തയ്യാറാണെന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ, അതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും ജൂലെ 12ന് പരിശീലനത്തിനായി ലെവന്‍ഡോസ്കി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ലിവര്‍പൂള്‍ താരമായിരുന്ന സാഡിയോ മാനെയെ 35 മില്യന്‍ പൗണ്ട് നല്കി ബയേണ്‍ മ്യൂണിക് ടീമിലെത്തിച്ചത്. മൂന്ന് വർഷ കരാറിലാണ് മാനെ ബയേണിലേക്ക് ചേക്കേറിയത്.