Football in Malayalam

സാവിയെ നിയമിച്ചത് ഒരു 'മാസ്റ്റർസ്ട്രോക്ക്'; ബാഴ്‌സലോണയെ പ്രശംസിച്ച് സ്റ്റീവൻ ജെറാർഡ്

Ali Shibil Roshan
Steven Gerrard is full of admiration for Xavi
Steven Gerrard is full of admiration for Xavi / Julian Finney/Getty Images/Mateo Villalba/Quality Sport Images/Getty Images
facebooktwitterreddit

സാവി ഹെർണാണ്ടസിനെ ബാഴ്‌സലോണ പരിശീലകനായി നിയമിച്ചത് കാറ്റലൻ ക്ലബിന്റെ മാസ്റ്റർസ്ട്രോക്ക് ആയിരുന്നെന്ന് ഫുട്ബോൾ ഇതിഹാസവും നിലവിലെ ആസ്റ്റൺ വില്ല പരിശീലകനുമായ സ്റ്റീവൻ ജെറാർഡ്.

കഴിഞ്ഞ നവംബറിൽ ആയിരുന്നു റൊണാൾഡ്‌ കൂമാന് പകരക്കാരനായി സാവിയെ പരിശീലകനായി ബാഴ്‌സലോണ നിയമിക്കുന്നത്. സ്പാനിഷ് വമ്പന്മാർ പുറത്തെടുക്കുന്നത്. ലാ ലീഗ പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന റയൽ മാഡ്രിഡിനെ എൽ ക്ലാസിക്കോയിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തത് അടക്കം, സാവിക്ക് കീഴിൽ മികച്ച പ്രകടനമാണ് സ്പാനിഷ് വമ്പന്മാർ പുറത്തെടുക്കുന്നത്.

സാവിയുടെ നിയമനം ബാഴ്‌സലോണയുടെ 'മാസ്റ്റർസ്ട്രോക്ക്' ആയിരുന്നെന്ന് അഭിപ്രായപ്പെട്ട ജെറാർഡ്, ബാഴ്‌സലോണ തിരിച്ചു വരവിന്റെ പാതയിലാണെന്ന് തോന്നുന്നെന്നും പറഞ്ഞു.

"സാവിയെ നിയമിച്ചത് ബാഴ്‌സലോണയുടെ ഒരു മാസ്റ്റർസ്ട്രോക്ക് ആയിരുന്നെന്ന് ഞാൻ കരുതുന്നു. വർഷങ്ങളായി ലോകോത്തര കളിക്കാരനായിരുന്ന അദ്ദേഹം, തന്റെ ഡിഎൻഎയിൽ ബാഴ്‌സലോണ ഉള്ള ഒരാളാണ്. എല്ലാ ബാഴ്‌സലോണക്കാരും കാണാൻ ആഗ്രഹിക്കുന്ന ശൈലിയും മറ്റും വ്യക്തമായി അദ്ദേഹത്തിന് അറിയാം," ജെറാർഡ് ബാഴ്‌സലോണയുടെ ക്ലബ് ചാനലുകളോട് പറഞ്ഞു.

"ചില വെല്ലുവിളി നിറഞ്ഞ സമയങ്ങൾക്ക് ശേഷം, അവർ എവിടെയാണോ ഉണ്ടാവേണ്ടത് അവിടേക്ക് മടങ്ങിയെത്തുന്നത് പോലെ തോന്നുന്നു. റയൽ മാഡ്രിഡിനെതിരെയുള്ള ഫലം വലുതായിരുന്നു. വളരെ ദൂരെ നിന്നുള്ള ബാഴ്‌സലോണ ആരാധകൻ എന്ന നിലയിൽ, അവർ വീണ്ടും മികച്ച പുറത്തെടുക്കുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്," ജെറാർഡ് കൂട്ടിച്ചേർത്തു.

അവസാനമായി കളിച്ച 12 മത്സരങ്ങളിലും തോൽവി അറിയാത്ത ബാഴ്‌സലോണ നിലവിൽ ലാ ലീഗ പോയിന്റ് പട്ടികയിൽ 28 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്. യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനും കാറ്റലൻ വമ്പന്മാർക്ക് കഴിഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit