Football in Malayalam

18 വർഷത്തിനിടെയുള്ള ഏറ്റവും മോശം തുടക്കം, പിറകിലോട്ട് നടന്ന് ബാഴ്‌സലോണ

Haroon Rasheed
Xavi tasted his first defeat as Barcelona manager in their 1-0 loss to Real Betis
Xavi tasted his first defeat as Barcelona manager in their 1-0 loss to Real Betis / Eric Alonso/GettyImages
facebooktwitterreddit

സാവി ഹെര്‍ണാണ്ടസ് പരിശീലക വേഷത്തിലെത്തിയിട്ടും ഗതികിട്ടാതെ ബാഴ്‌സലോണ. ഇന്നലെ നടന്ന ലാലിഗ മത്സരത്തില്‍ റയല്‍ ബെറ്റിസനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ബാഴ്‌സ, 15 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുകളുമായിപോയിന്റ് പട്ടികയിൽ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ 18 വർഷത്തിനിടെയുള്ള ബാഴ്‌സലോണയുടെ ഏറ്റവും മോശം തുടക്കമാണിത്.

2003ല്‍ വാന്‍ ഗാൽ ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന സമയത്തായിരുന്നു ഇതിലും മോശം അവസ്ഥയിലൂടെ ബാഴ്‌സലോണ അവസാനമായി കടന്ന് പോയത്. അന്ന് 16 മത്സരങ്ങളിൽ നിന്ന് വെറും 22 പോയിന്റായിരുന്നു കാറ്റാലന്‍ ക്ലബിന്റെ സമ്പാദ്യം. ടീമിന്റെ മോശം പ്രകടനം കാരണം പരിശീലകന്‍ വാന്‍ ഗാലിനെ മാറ്റി റഡോമിര്‍ ആന്റികിനെ നിയമിച്ച ക്ലബ്, ആറാം സ്ഥാനത്താണ് അന്ന് ലീഗിൽ ഫിനിഷ് ചെയ്തത്.

അതിന്റെ തൊട്ടടുത്ത സീസണിലും ബാഴ്‌സലോണ മോശം അവസ്ഥയിലൂടെ തന്നെയാണ് തുടക്കത്തിൽ കടന്നു പോയത്. 16 മത്സരങ്ങളിൽ നിന്ന് 23 പോയിന്റായിരുന്നു ബാഴ്‌സയുടെ സമ്പാദ്യം. പക്ഷെ സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണക്ക് രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. അന്ന് വലന്‍സിയയാരുന്നു ബാഴ്‌സലോണയെ പിന്തള്ളി ലാലിഗ കിരീടത്തില്‍ മുത്തമിട്ടത്.

അതേ സമയം, റൊണാള്‍ഡ് കൊമാന്‍ കീഴില്‍ ടീം മെച്ചപ്പെടാത്തത് കാരണമായിരുന്നു ബാഴ്‌സലോണയുടെ മുന്‍താരവും ഖത്തര്‍ ക്ലബായ അല്‍ സദ്ദിന്റെ പരിശീലകനുമായ സാവിയെ ഈയിടെ തങ്ങളുടെ പരിശീലകനായി കാറ്റാലൻ ക്ലബ് നിയമിച്ചത്. സാവിക്ക് കീഴിലുള്ള ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കിയ ബാഴ്‌സ, ഇന്നലെയാണ് പുതിയ പരിശീലകന് കീഴില്‍ ആദ്യ തോല്‍വി രുചിച്ചത്. അതേ സമയം, സാവിക്ക് കീഴിൽ തങ്ങളുടെ സീസൺ മെച്ചപ്പെടുത്താനാകുമെന്ന വിശ്വാസത്തിൽ തന്നെയാണ് ബാഴ്‌സ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit