Transfers

കയ്യില്‍ പണമില്ല, ഡി ലൈറ്റിലുള്ള താത്പര്യം ബാഴ്‌സലോണ ഉപേക്ഷിക്കുന്നു

Haroon Rasheed
De Ligt has been linked with a move away from Juventus
De Ligt has been linked with a move away from Juventus / James Williamson - AMA/GettyImages
facebooktwitterreddit

യുവന്റസിന്റെ ഡച്ച് പ്രതിരോധ താരം മത്തായിസ് ഡി ലൈറ്റിന് വേണ്ടിയുള്ള ശ്രമം ബാഴ്‌സലോണ ഉപേക്ഷിക്കുന്നു. താരത്തിനായി യുവന്റസ് ആവശ്യപ്പെടുന്നത്രയും തുക നല്‍കാനില്ലാത്തത് കൊണ്ടാണ് കാറ്റാലന്‍ ക്ലബ് ഡി ലൈറ്റിലുള്ള താത്പര്യം ഉപേക്ഷിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമയ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

100 മില്യന്‍ യൂറോയാണ് യുവന്റസ് ഡി ലൈറ്റിനായി ആവശ്യപ്പെടുന്നത്. വര്‍ഷത്തില്‍ 10 മില്യൺ യൂറോക്കടുത്ത് ശമ്പളം വാങ്ങുന്ന താരമാണ് ഡി ലിറ്റ്. 2019ല്‍ ഡച്ച് ക്ലബായ അയാക്‌സില്‍ നിന്ന് 75 മില്യൺ യൂറോക്കായിരുന്നു ഡി ലൈറ്റ് ഇറ്റാലിയന്‍ കരുത്തന്‍മാരായ യുവന്റസിലെത്തിയത്. 2024 വരെ യുവന്റസില്‍ ഡച്ച് താരത്തിന് കരാറുണ്ട്.

യുവന്റസുമായുള്ള ഡി ലൈറ്റിന്റെ കരാർ പുതുക്കൽ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. ഒരു സെൻട്രൽ ബാക്കിനെ ലക്ഷ്യമിടുന്ന ബാഴ്‌സലോണക്ക് ഡി ലൈറ്റിൽ താത്പര്യമുണ്ടായിരുന്നു. എന്നാൽ യുവന്റസ് ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീ നൽകി ഡി ലൈറ്റിനെ സ്വന്തമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബാഴ്‌സ. അതേ സമയം, പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി എന്നിവർക്കും ഡി ലൈറ്റിൽ താത്പര്യമുണ്ട്.

ഡി ലൈറ്റിനായുള്ള മോഹം ഉപേക്ഷിച്ചതോടെ സെവിയ്യയുടെ പ്രതിരോധ താരം യൂള്‍സ് കോണ്ടെ, ഇറ്റാലിയന്‍ ക്ലബായ നാപോളിയുടെ കൗലിബലി എന്നിവരാണ് കുറഞ്ഞ ചിലവില്‍ ബാഴ്‌സലോണക്ക് മുന്നിലുള്ള മറ്റു രണ്ട് ഒപ്ഷനുകള്‍. ജെറാദ് പിക്വെയുടെ പിന്‍ഗാമിയായി പ്രതിരോധത്തില്‍ ശക്തനായൊരു സാന്നിധ്യത്തെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള കഠനിമായ ശ്രമത്തിലാണ് ബാഴ്‌സലോണ.


facebooktwitterreddit