Football in Malayalam

മൊറാട്ടയെ വിടാതെ പിന്തുടര്‍ന്ന് ബാഴ്‌സലോണ

Haroon Rasheed
AC Milan v Juventus - Serie A
AC Milan v Juventus - Serie A / Marco Luzzani/GettyImages
facebooktwitterreddit

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയെ സ്വന്തമാക്കാനുള്ള ആഗ്രഹത്തില്‍നിന്ന് പിന്‍മാറാതെ ബാഴ്‌സലോണ. 18 മാസത്തെ ലോണില്‍ താരത്തെ വേണമെന്ന ആവശ്യമാണ് ബാഴ്‌സലോണ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ 30 മില്യന്‍ യൂറോ ഫീ തന്നാല്‍ മാത്രമേ താരത്തെ വിട്ടു നല്‍കൂ എന്ന നിലപാടിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ്.

എന്നാല്‍ ബാഴ്‌സലോണയുടെ ആവശ്യം അത്‌ലറ്റിക്കോ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മാര്‍ക്കയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ യുവന്റസില്‍ ലോണടിസ്ഥാനത്തില്‍ കളിക്കുന്ന താരമായ മൊറാട്ട ബാഴ്‌സലോണയുടെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ പ്രധാന ലക്ഷ്യമാണ്. ക്ലബിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണമാണ് അത്‌ലറ്റിക്കോ മുന്നോട്ട് വെച്ച ഫീ നല്‍കി താരത്തെ സ്വന്തമാക്കന്‍ ബാഴ്‌സ ഒരുങ്ങാത്തത്.

ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രിസ്മാനുമായുള്ള ഡീലില്‍ ബാഴ്‌സലോണക്ക് നല്‍കാനുള്ള 40 മില്യന്‍ യൂറോയില്‍ നിന്ന് പണം ഈടാക്കാനാണ് അത്‌ലറ്റിക്കോയുടെ താല്‍പര്യം. എന്നാല്‍ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ബാഴ്‌സലോണ ഇതിന് മുതിരുമോ എന്ന കാര്യം വ്യക്തമല്ല. പുതിയ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന്റെ ലക്ഷ്യമായിരുന്നു മൊറാട്ട.

സാവിയുടെ നിര്‍ദേശപ്രകാരം മുന്നേറ്റനിര ശക്തിപ്പെടുത്തുന്നിതിന് വേണ്ടിയാണ് മൊറാട്ടയെ ബാഴ്‌സലോണ ലക്ഷ്യം വെക്കുന്നത്. 2020 ചെല്‍സിയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ അത്‌ലറ്റിക്കോയിലെത്തിയ താരത്തെ പിന്നീട് അത്‌ലറ്റിക്കോ സ്വന്തമാക്കുകയായിരുന്നു. കഴിഞ സീസണിലായിരുന്നു താരം ലോണില്‍ യുവന്റസിലേക്ക് ചേക്കേറിയത്. നിലവലില്‍ യുവന്റസിന് വേണ്ടി 70 മത്സരത്തില്‍ ബൂട്ട് കെട്ടിയ മൊറാട്ട 27 ഗോളുകളും യുവന്റസിന് വേണ്ടി നേടിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit