Transfers

റോബർട്ട് ലെവന്‍ഡോസ്‌കിക്കായി പുതിയ ഓഫര്‍ മുന്നോട്ടു വെക്കാൻ ബാഴ്‌സലോണ

Haroon Rasheed
Barcelona want to sign Lewandowski
Barcelona want to sign Lewandowski / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ വിടാതെ പിന്‍തുടരുകയാണ് ബാഴ്‌സലോണ. താരത്തെ ടീമിലെത്തിക്കുന്നതിനായി ബാഴ്‌സലോണ ആദ്യം നല്‍കിയ മൂന്ന് ഓഫറുകളിലും ബയേൺ മ്യൂണിക്ക് തൃപ്തരല്ലായിരുന്നു.

ആദ്യം 30 മില്യൺ യൂറോയുടെ ഓഫറായിരുന്നു ബാഴ്‌സലോണ ലെവന്‍ഡോസ്‌കിക്കായി മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ തുക മതിയാകില്ലെന്നായിരുന്നു ബയേണിന്റെ നിലപാട്. പിന്നീട് ഇത് 32 മില്യൺ യൂറോയാക്കി ഉയര്‍ത്തി. എന്നിട്ടും ബയേണ്‍ വഴങ്ങാതിരുന്നതോടെ 40 മില്യണും ആഡ് ഓണ്‍ തുകയും നല്‍കാമെന്ന് പറഞ്ഞെങ്കിലും ജർമൻ ക്ലബ് വഴങ്ങിയില്ല.

എന്നാല്‍ ഇപ്പോള്‍ ബാഴ്‌സലോണ 50 മില്യൺ യൂറോയുടെ ഓഫര്‍ മുന്നോട്ട് വെക്കുമെന്നും, അതിൽ ബയേൺ തൃപ്തരായേക്കുമെന്നും സ്‌പോര്‍ട്ട്1ന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നേരത്തെ തന്നെ ലെവൻഡോസ്‌കി ബയേണ്‍ വിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ താരത്തെ ടീമിലെത്തിക്കുന്നതന് വേണ്ടി കാറ്റാലന്‍ ക്ലബിന് പണത്തിന്റെ അപര്യാപ്തതയുണ്ടായിരുന്നു. ഇത് കാരണമായിരുന്നു ലെവന്‍ഡോസ്‌കിയുടെ ട്രാന്‍സ്ഫര്‍ നടപടികള്‍ക്ക് വേഗം കുറഞ്ഞത്. ബാഴ്‌സലോണ പ്രസിഡന്റ് ജൊവാന്‍ ലപ്പോര്‍ട്ട ലെവന്‍ഡോസ്‌കിയോട് ക്ഷമയോടെ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


facebooktwitterreddit