Football in Malayalam

പുതിയ സ്‌ട്രൈക്കർക്കായി ബാഴ്‌സലോണ, അർജന്റീനിയൻ താരത്തിനു വേണ്ടി പ്രതിനിധികളെ അയക്കുന്നു

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-ARG-TRAINING
FBL-WC-2022-SAMERICA-QUALIFIERS-ARG-TRAINING / JUAN MABROMATA/GettyImages
facebooktwitterreddit

ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായി എഫ്‌സി ബാഴ്‌സലോണ ജനുവരിയിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട്. റിപ്പോർട്ടുകൾ പ്രകാരം ജനുവരിയിൽ റിവർ പ്ളേറ്റിന്റെ അർജന്റീന സ്‌ട്രൈക്കറായ ജൂലിയൻ അൽവാരസിനെ കാറ്റലൻ ക്ലബ് നോട്ടമിടുന്നുണ്ട്.

ഈ സീസണിൽ ഇരുപതു മത്സരങ്ങളിൽ നിന്നും 17 ഗോളുകളും ഒൻപതു അസിസ്റ്റുമാണ് ജൂലിയൻ അൽവാരസ് നേടിയിരിക്കുന്നത്. ഇരുപത്തിയൊന്നു വയസുള്ള താരത്തിന്റെ ട്രാൻസ്‌ഫറിനു വേണ്ടി സംസാരിക്കാൻ ബാഴ്‌സലോണ തങ്ങളുടെ പ്രതിനിധികളെ അർജന്റീനയിലേക്ക് അയക്കുന്നുണ്ടെന്നും ടിഎൻടി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിവർ പ്ളേറ്റിനു വേണ്ടി താരം നടത്തുന്ന മികച്ച പ്രകടനം അർജന്റീന ദേശീയ ടീമിലേക്കുള്ള അവസരവും താരത്തിനു തുറന്നു നൽകിയിട്ടുണ്ട്. സമ്മറിൽ കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന സ്‌ക്വാഡിൽ അംഗമായിരുന്ന താരം അതിനു ശേഷം ലോകകപ്പ് യോഗ്യത മത്സരങ്ങളിലും കളിച്ചിരുന്നു.

റിവർപ്ളേറ്റ് താരത്തിനായി 25 മില്യൺ യൂറോ ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അതു നൽകാൻ ബാഴ്‌സ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ നേരത്തെ തന്നെ റയൽ മാഡ്രിഡിനു നോട്ടമുള്ള താരത്തിനായി അവർ രംഗത്തു വരികയാണെങ്കിൽ അൽവാരസിനു വേണ്ടിയുള്ള മത്സരം മുറുകാൻ സാധ്യതയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit