ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിൽ അടുത്ത മാസം ഏറ്റുമുട്ടും

Barcelona To Play Against Real Madrid In Las Vegas
Barcelona To Play Against Real Madrid In Las Vegas / Angel Martinez/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകത്തെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന എൽ ക്ലാസികോ അടുത്ത മാസം നടക്കും. പ്രീ സീസണിന്റെ ഭാഗമായി ബാഴ്‌സലോണ നടത്തുന്ന അമേരിക്കൻ ടൂറിൽ റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകൾക്കെതിരെയുള്ള മത്സരവും ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ക്ലബ് സ്ഥിരീകരിച്ചു.

ജൂലൈ 23നു ലാസ് വേഗാസിലാണ് റയൽ മാഡ്രിഡിനെതിരെ ബാഴ്‌സലോണ കളിക്കുന്നത്. അതിനു ശേഷം ജൂലൈ 23നു ഡള്ളാസിൽ യുവന്റസുമായും മത്സരമുണ്ട്. ജൂലൈ 19നു നടക്കുന്ന ഇന്റർ മിയാമിയുമായുള്ള മത്സരം, റെഡ് ബുൾസുമായി ജൂലൈ 30നു നടക്കുന്ന മത്സരം എന്നിവ ക്ലബ് നേരത്തെ തീരുമാനിച്ചിരുന്നു.

ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിൽ അമേരിക്കയിൽ വെച്ചു നടക്കുന്ന രണ്ടാമത്തെ മാത്രം എൽ ക്ലാസിക്കോ പോരാട്ടമാണ് അടുത്ത മാസം നടക്കുന്നത്. 2017ലാണ് ആദ്യത്തെ മത്സരം നടക്കുന്നത്. 65000 പേർക്കിരിക്കാവുന്ന എലിജിയന്റ് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന പോരാട്ടം ലാസ് വെഗാസിൽ ബാഴ്‌സയുടെ ആദ്യത്തെ മത്സരം കൂടിയാണ്.

പ്രീ സീസൺ മത്സരങ്ങൾക്കു മുന്നോടിയായി ബാഴ്‌സലോണ ജൂലൈ നാലിനാണ് പരിശീലനം ആരംഭിക്കുക. കഴിഞ്ഞ സീസണിനിടയിൽ സാവി പരിശീലകനായി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തിയ ബാഴ്‌സലോണ വലിയ പ്രതീക്ഷയോടെയാണ് അടുത്ത സീസണെ സമീപിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.