മറഡോണ കപ്പ്: ബാഴ്സലോണ അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്സുമായി സൗദി അറേബ്യയിൽ ഏറ്റുമുട്ടും


ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസമായ മറഡോണയുടെ സ്മരണാർത്ഥം നടത്തുന്ന സൗഹൃദ മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണ അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്സുമായി ഏറ്റുമുട്ടും. ഡിസംബർ 14നു സൗദി അറേബ്യൻ നഗരമായ റിയാദിൽ വെച്ചാണ് മത്സരം നടക്കുക.
ഒരു വർഷം മുൻപ് മരണപ്പെട്ട അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സമരണാർത്ഥം നടത്തുന്ന മത്സരത്തിന് മറഡോണ കപ്പ് എന്നാണു പേരിട്ടിരിക്കുന്നത്. ബാഴ്സലോണക്കും ബൊക്ക ജൂനിയേഴ്സിനും വേണ്ടി കരിയറിൽ കളിച്ചിട്ടുള്ള താരമാണ് മറഡോണ.
It'll be Barça ? @BocaJrsOficial
— FC Barcelona (@FCBarcelona) October 26, 2021
? Barça TV+https://t.co/zMgwPvZ8mp
കഴിഞ്ഞ വര്ഷം നവംബർ 25നാണു ബ്യുണസ് അയേഴ്സിലെ തന്റെ വസതിയിൽ വെച്ച് അറുപതാം വയസിൽ മറഡോണ മരണപ്പെടുന്നത്. അർജന്റീനക്കു വേണ്ടി ലോകകിരീടം ഉയർത്തിയിട്ടുള്ള താരത്തിന്റെ മരണം ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും വലിയ വേദനയാണ് സമ്മാനിച്ചത്.
ബൊക്ക ജൂനിയേഴ്സിനൊപ്പം മെട്രാപോളിറ്റാനോ കിരീടം നേടിയിട്ടുള്ള മറഡോണ ബാഴ്സലോണക്കൊപ്പം കോപ്പ ഡെൽ റെ, കോപ്പ ഡി ലാ ലിഗ, സൂപ്പർ കോപ്പ ഡി എസ്പാന എന്നീ കിരീടങ്ങളും നേടിയിട്ടുണ്ട്.
ബാഴ്സലോണ വിട്ടതിനു ശേഷം ഇറ്റലിയിലെ നാപ്പോളി ക്ലബ്ബിലേക്ക് ചേക്കേറിയ അർജന്റീന താരം അവർക്കൊപ്പം രണ്ടു സീരി എ കിരീടങ്ങളും ഒരു കോപ്പ ഇറ്റാലിയയും ഒരു സൂപ്പർകോപ്പ ഇറ്റാലിയയും ഒരു യുവേഫ കപ്പും ഉയർത്തിയിട്ടുണ്ട്.