Football in Malayalam

ബാഴ്സലോണയുടെ 'കട'ക്കണക്ക് തീരുന്നില്ല; നാല് കളികാരുടെ ട്രാൻസ്ഫർ ഫീ ഇനത്തിൽ ക്ലബ്ബിന് 98 മില്ല്യൺ പൗണ്ട് കുടിശിക

FC Barcelona v Ferencvaros Budapest: Group G - UEFA Champions League
FC Barcelona v Ferencvaros Budapest: Group G - UEFA Champions League / Alex Caparros/GettyImages
facebooktwitterreddit

സാമ്പത്തികപരമായി ദയനീയമാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ ഇപ്പോളത്തെ കാര്യം. സാമ്പത്തിക പ്രതിസന്ധി മൂലം തങ്ങളുടെ എക്കാലത്തെയും മികച്ച കളികാരനായ ലയണൽ മെസിയെ ടീമിൽ നിലനിർത്താൻ പോലും കഴിയാതിരുന്ന അവർ ശമ്പളം കുറക്കുന്ന കാര്യത്തിൽ പല കളികാരുമായും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ഇപ്പോളിതാ നാല് താരങ്ങളെ ടീമിലെത്തിച്ച തിന്റെ ട്രാൻസ്ഫർ ഫീ ഇനത്തിൽ ഇപ്പോളും 98 മില്ല്യൺ പൗണ്ടോളം അവർക്ക് കുടിശികയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

മിറാലം പ്യാനിച്ച്, ഫിലിപ്പ് കുട്ടീഞ്ഞോ, ഫ്രെങ്കി ഡി ജോംഗ്, സെർജിനോ ഡെസ്റ്റ് എന്നീ കളികാരുടെ ട്രാൻസ്ഫർ ഫീ ഇനത്തിൽ യഥാക്രമം യുവന്റസ്, ലിവർപൂൾ, അയാക്സ് ടീമുകൾക്കാണ് ബാഴ്സലോണ മൊത്തതിൽ 98 മില്ല്യൺ യൂറോ നൽകാനുള്ളതെന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സലോണയുടെ സാമ്പത്തികനില എത്ര ദയനീയമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിവ.

നേരത്തെ 2020 ൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്ന് ഒരു സ്വാപ് ഡീലിലായിരുന്നു മിറാലം പ്യാനിച്ചിനെ ബാഴ്സലോണ സ്വന്തമാക്കിയത്. ഈ ഇടപാടിന്റെ ഭാഗമായി ബാഴ്സലോണ താരം ആർതർ മെലോ യുവന്റസിലേക്കും പോയിരുന്നു. എന്നാൽ കരാർ പ്രകാരം ബാഴ്സലോണ 33.1 മില്ല്യൺ പൗണ്ടോളം യുവന്റസിന് ഇനിയും നൽകേണ്ടതുണ്ട്. 2017 ൽ ക്ലബ്ബിന്റെ റെക്കോർഡ് തുകക്കാണ് ഫിലിപ്പ് കുട്ടീഞ്ഞോയെ അവർ ലിവർപൂളിൽ നിന്ന് സ്വന്തമാക്കിയത്. ഈ ഇടപാടിൽ കറ്റാലൻ ക്ലബ്ബിൽ നിന്ന് 11 മില്ല്യൺ പൗണ്ട് കൂടി ലിവർപൂളിന് ലഭിക്കാനുണ്ട്.

അയാക്സിൽ നിന്ന് ഫ്രെങ്കി ഡി ജോംഗ്, സെർജിനോ ഡെസ്റ്റ് എന്നിവരെ ടീമിലെത്തിച്ച ബാഴ്സലോണ ട്രാൻസ്ഫർ ഫീ ഇനത്തിൽ മൊത്തം 40.8 മില്ല്യൺ പൗണ്ട് ഡച്ച് ക്ലബ്ബിന് നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഫ്രെങ്കി ഡി ജോംഗിന്റെ ട്രാൻസ്ഫർ ഫീയിനത്തിൽ 27.2 മില്ല്യൺ പൗണ്ടും, സെർജിനോ ഡെസ്റ്റിന്റെ ട്രാൻസ്ഫർ ഫീയിൽ 13.6 മില്ല്യൺ പൗണ്ടുമാണ് ബാഴ്സലോണ അയാക്സിന് നൽകാനുള്ളത്.

facebooktwitterreddit