അഡ്രിയന്‍ റാബിയോട്ടിനായി ബാഴ്‌സലോണ വീണ്ടും രംഗത്ത്

Haroon Rasheed
FBL-WC2022-EUR-QUALIFIER-FRA-KAZ
FBL-WC2022-EUR-QUALIFIER-FRA-KAZ / FRANCK FIFE/GettyImages
facebooktwitterreddit

ബാഴ്‌സലോണ: യുവന്റസിന്റെ ഫ്രഞ്ച് താരം അഡ്രിയന്‍ റാബിയോട്ടിനെ ടീമിലെത്തിക്കാന്‍ വീണ്ടും താല്‍പര്യം പ്രകടിപ്പിച്ച് ബാഴ്‌സലോണ. 2019ല്‍ ബാഴ്‌സലോണ താരത്തെ ടീമിലെത്തിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാന്‍ അന്ന് റാബിയോട്ടിന്റെ കരാര്‍ കാലാവധിയും ശമ്പളത്തിന്റെ കാര്യവും തീരുമാനമാകാത്തതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോള്‍ യുവന്റസില്‍ കളിക്കുന്ന റാബിയോട്ടിന് അവിടെ കാര്യമായ നേട്ടങ്ങളൊന്നും ടീമിനൊപ്പം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. വെനസ്വേലന്‍ മാധ്യമമായ എല്‍ നാസിയോണലിന്റെ റിപ്പോർട്ട് പ്രകാരം ബാഴ്‌സലോണയിലേക്ക് പോവാനാണ് താരത്തിന്റെ തീരുമാനം. ബാഴ്‌സലോണയാണ് റാബിയോട്ടിന് വേണ്ടി മുന്‍പന്തിയിലുള്ളതെന്നും എല്‍ നാസിയോണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ സൈനിങുകള്‍ പരിശീലകന്‍ സാവിയുടെ മേല്‍നോട്ടത്തിലായതിനാല്‍ റാബിയോട്ടിന്റെ സ്വഭാവം ബാഴ്‌സലോണക്ക് അനുയോജ്യമായതാണോ എന്നും സംശയമുണ്ട്. കളിക്കളത്തിലും സാമ്പത്തികമായും മോശം അവസ്ഥയിലുള്ള ബാഴ്‌സലോണക്ക് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. ന്യൂകാസില്‍ യുനൈറ്റഡും റാബിയോട്ടിന് വേണ്ടി രംഗത്തുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ യുവന്റസ് വിടില്ലെന്നും ക്ലബില്‍ തനിക്ക് ഭാവിയുണ്ടെന്നുമാണ് റാബിയോട്ട് വ്യക്തമാക്കുന്നത്. ''ടൂറിനില്‍ ഞാന്‍ സന്തോഷവാനാണ്, യുവന്റസില്‍ എനിക്ക് തീര്‍ച്ചയായും ഭാവിയുണ്ട്,'' കസാകിസ്താനെതിരെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് ജയം നേടിയതിന് ശേഷം റാബിയോട്ട് പറഞ്ഞു.


facebooktwitterreddit