ഫാറ്റിക്കും പെഡ്രിക്കും നൽകിയത് പോലെ ഗവിയുടെ കരാറിലും ഒരു ബില്യൺ റിലീസ് ക്ലോസ് ഉൾപ്പെടുത്താനൊരുങ്ങി ബാഴ്സലോണ

അന്‍സു ഫാറ്റി, പെഡ്രി തുടങ്ങിയ താരങ്ങള്‍ക്ക് നൽകിയത് കൗമാരതാരം ഗവിക്കും ഒരു ബില്യൺ യൂറോ റിലീസ് ക്ലോസ് ഉൾപ്പെടുത്തിയുള്ള കരാർ നൽകാൻ ബാഴ്സലോണ. അടുത്തിടെയായിരുന്നു ബാഴ്സലോണ ഫാറ്റിക്കും പെഡ്രിക്കും ഒരു ബിലന് യൂറോ റിലീസ് ക്ലോസ് ഉള്‍പ്പെടെയുള്ള കരാര്‍ നല്‍കിയത്.
ഈ സീസണിൽ ക്ലബിന് വേണ്ടിയുള്ള ഗവിയുടെ പ്രകടനത്തില്‍ തൃപ്തരായ ബാഴ്സ, അതുകൊണ്ട് തന്നെയാണ്താരത്തിന് ഒരു ബില്യന്‍ യൂറോ റിലീസ് ക്ളോസുള്ള കരാർ നല്‍കാനൊരുങ്ങുന്നത്. ടോട് കോസ്റ്റയുടെ റിപ്പോർട്ട് പ്രകാരം ഒരു ബില്യൺ യൂറോ റിലീസ് ക്ലോസ് ഉൾപ്പെടുത്തിയിട്ടുള്ള, 2026 വരെയുള്ള കരാറാകും ബാഴ്സ 17 വയസ്സുള്ള താരത്തിന് നൽകുക.
ചാംപ്യന്‍സ് ലീഗില്‍ നാലു മത്സരങ്ങളുൾപ്പെടെ 14 മത്സരങ്ങളിലാണ് ഗവി ബാഴ്സലോണയ്ക്ക് വേണ്ടി ഈ സീസണിലിതുവരെ ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം സ്പെയിൻ ദേശിയ ടീമിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും ഗവിക്ക് കഴിഞ്ഞിരുന്നു. ബാഴ്സലോണയുടെ യൂത്ത് ടീമില്‍ കരുത്ത് തെളിയിച്ചായിരുന്നു ഗവി സീനിയര്‍ ടീമില്‍ ഇടം നേടിയത്. 2015ലായിരുന്നു റയല്‍ ബെറ്റിസില്‍ നിന്ന് താരം ബാഴ്സലോണയുടെ യൂത്ത് ടീമിലെത്തിയത്.
പിന്നീട് ബാഴ്സലോണ ബിക്കായി മൂന്ന് മത്സരങ്ങള്‍ കളിച്ച ഗവി ഈ വര്‍ഷമായിരുന്നു ബാഴ്സലോണയുടെ സീനിയര്‍ ടീമില്‍ ഇടം നേടിയ്. 2018ല്‍ സ്പെയിനിന്റെ അണ്ടര്‍ 15 ടീമിലൂടെയായിരുന്നു ദേശീയ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. പിന്നീട് അണ്ടര്‍ 18 ടീമില്‍ മൂന്ന് മത്സരം കളിച്ച ഗവി ഉടന്‍ തന്നെ ദേശീയ ടീമിലേക്കുള്ള വഴി തെളിച്ചു. ഇപ്പോള്‍ സ്പാനിഷ് സീനിയര്‍ ടീമിന്റെ ഭാഗമായിട്ടാണ് ഗവി കളിക്കുന്നത്.