Football in Malayalam

ഫെറാന്‍ ടോറസ് ബാഴ്‌സലോണയിലെത്തുന്ന കാര്യം ഉറപ്പായി

Haroon Rasheed
Spain  v France  -UEFA Nations league
Spain v France -UEFA Nations league / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം ഫെറാന്‍ ടോറസ് ബാഴ്‌സലോണയിലെത്തുന്ന കാര്യം ഉറപ്പായതായി 90min വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പുതിയ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന് കീഴില്‍ ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സിറ്റി താരം ഫെറാന്‍ ടോറസിനെ ടീമിലെത്തിക്കാന്‍ കാറ്റാലന്‍ ക്ലബ് ശ്രമിക്കുന്നത്. പുതുതായി ടീമിലെത്തിച്ച അഗ്യൂറോ ആരോഗ്യപരമായ കരാണങ്ങളാല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതോടെ അവര്‍ക്ക് പുതിയ താരത്തെ ടീമിലെത്തിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണിപ്പോള്‍.

ജനുവരിയില്‍ ലോണടിസ്ഥാനത്തില്‍ ടീമിലെത്തിച്ച് സമ്മറോടെ താരത്തെ പണംമുടക്കി വാങ്ങാനുള്ള ശ്രമമാണ് ബാഴ്‌സലോണ നടത്തുന്ന്. എന്നാല്‍ ബാഴ്‌സോലണയുടെ ഈ ആവശ്യം സിറ്റി അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. 2020 ആഗസ്റ്റില്‍ വലന്‍സിയയില്‍ നിന്ന് 20 മില്യന്‍ യൂറോ നല്‍കി ടീമിലെത്തിച്ച താരത്തിന് 60 മില്യന്‍ യൂറോ ലഭിക്കുകയാണെങ്കില്‍ ടീം വിടാന്‍ അനുവദിക്കുമെന്നാണ് സിറ്റിയുടെ നിലപാട്.

സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയോടും ക്ലബിനോടും ബാഴ്‌സലോണയില്‍ പോവണമെന്ന് ടോറസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായെങ്കിലും ടോറസിന് ബാഴ്‌സലോണയില്‍ ചേക്കേറാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. നിലവില്‍ ലാലിഗയില്‍ മോശം ഫോമിലൂടെ കടന്ന് പോകുന്ന ബാഴ്‌സലോണ സ്ഥാനം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ജനുവരിയില്‍ പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുള്ള മറ്റൊരു താരമായ റഹീം സ്റ്റിര്‍ലിങ്ങിനെയും ബാഴ്‌സലോണ നോട്ടമിട്ടിരുന്നു. സ്റ്റെർലിങ് സിറ്റിയില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ ബാഴ്‌സലോണ ഈ ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit