Football in Malayalam

ക്ലബിലേക്ക് തിരിച്ചു വരാൻ ഒരുക്കമാണെന്ന ഡാനി ആൽവസിന്റെ വാഗ്‌ദാനം നിരസിച്ച് ബാഴ്‌സലോണ

Sreejith N
Gold Medal Match: Men's Football - Olympics: Day 15
Gold Medal Match: Men's Football - Olympics: Day 15 / Abbie Parr/GettyImages
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധിയും മോശം ഫോമിലൂടെയും കടന്നു പോകുന്ന ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാൻ തയ്യാറാണെന്ന ബ്രസീലിയൻ താരം ഡാനി ആൽവസിന്റെ വാഗ്‌ദാനം കാറ്റലൻ ക്ലബ് നിരസിച്ചുവെന്നു റിപ്പോർട്ടുകൾ. അവസാനം കളിച്ചിരുന്ന സാവോ പോളോ ക്ലബ് വിട്ടു ഫ്രീ ഏജന്റായ താരം കഴിഞ്ഞ ദിവസമാണ് ബാഴ്‌സയിലേക്ക് താൻ തിരിച്ചുവരാൻ സന്നദ്ധനാണെന്ന് അറിയിച്ചത്.

എന്നാൽ സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡിപോർടീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ താരവുമായി മികച്ച ബന്ധം നിലനിർത്തിക്കൊണ്ടു തന്നെ ബാഴ്‌സ ആൽവസിന്റെ വാഗ്‌ദാനം നിരസിച്ചിട്ടുണ്ട്. യുവതാരങ്ങളെ കൂടുതൽ സ്വന്തമാക്കി ടീമിനെ ഉയർത്തിയെടുക്കുകയെന്ന തങ്ങളുടെ പദ്ധതിയിൽ നിന്നും മാറാൻ ബാഴ്‌സക്ക് താൽപര്യമില്ലെന്ന് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എമേഴ്‌സൺ റോയലിനെ ടോട്ടനം ഹോസ്‌പറിനു നൽകിയതോടെ സെർജിനോ ഡെസ്റ്റ് മാത്രമാണ് ബാഴ്‌സലോണയിൽ ഒരു പ്രോപ്പർ റൈറ്റ് ബാക്കായുള്ളത്. ഈ സാഹചര്യത്തിലാണ് ആൽവസ് ക്ലബ്ബിലേക്ക് വരാൻ തയ്യാറാവുന്നത്. ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധികൾ പരിഗണിച്ച് തന്റെ പ്രതിഫലം വെട്ടിക്കുറക്കാനും താരം തയ്യാറായിരുന്നു.

എന്നാൽ ബാഴ്‌സലോണ വാഗ്‌ദാനം നിരസിച്ചതോടെ ക്ലബിലേക്ക് മടങ്ങിയെത്താനുള്ള ആൽവസിന്റെ വളരെക്കാലമായുള്ള ആഗ്രഹം കൂടിയാണ് ഇല്ലാതായത്. 2015-16 സീസണിൽ ബാഴ്‌സ വിട്ട താരം പിന്നീട് യുവന്റസിൽ കളിക്കുമ്പോഴും പിഎസ്‌ജിയിൽ കളിക്കുമ്പോഴും കാറ്റലൻ ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.


facebooktwitterreddit