മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരം റഹീം സ്റ്റെർലിംഗിനെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ ബാഴ്‌സലോണ

By Mohammed Davood
Raheem Sterling
Raheem Sterling / Robbie Jay Barratt - AMA/Getty Images
facebooktwitterreddit

വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റതാരം റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്സലോണ ശ്രമിക്കുമെന്ന് റിപ്പോർട്ടുകൾ.

സ്പാനിഷ് മാധ്യമപ്രവർത്തകനായ ഓറിയോൾ ഡൊമെനെക്കിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സമ്മറിൽ തന്നെ സ്റ്റെർലിങ്ങിൽ താല്പര്യമുണ്ടായിരുന്നു ബാഴ്‌സ, സിറ്റിയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

സമ്മർ ട്രാൻസ്ഫർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന സ്റ്റെർലിങ്ങിന് ഇംഗ്ലീഷ് ക്ലബിൽ ഈ സീസണിൽ അവസരങ്ങൾ കുറവാണ്. അതിനാൽ തന്നെ, താരം ക്ലബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.

ഒരേ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ലയണൽ മെസ്സിയെയും, അന്റോയിന് ഗ്രീസ്മാനെയും നഷ്ടപ്പെട്ട ബാഴ്‌സലോണ, ആക്രമണത്തിൽ ഏറെ കഷ്ടപ്പെടുന്ന കാഴ്ചയാണ് ഈ സീസണിൽ കാണുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിൽ കാറ്റലൻ ക്ലബ് നേടിയത് ഒരു ഗോൾ മാത്രമാണെന്നത് ഇത് വ്യക്തമാക്കുന്നു. സ്റ്റെർലിങ്ങിനെ ടീമിലെത്തിക്കുന്നതോടെ ആക്രണമണനിര കൂടുതൽ ശക്തമാക്കാമെന്നാവും ക്ലബ് പ്രതീക്ഷിക്കുന്നത്.

അതേ സമയം, ക്ലബിന്റെ നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം, സ്റ്റെർലിംഗിനെ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ ബാഴ്‌സലോണക്ക് കഴിയുമോ എന്ന കാര്യം സംശയകരമാണ്. എങ്കിലും, ഒരു ലോണിലോ അല്ലെങ്കിൽ കൈമാറ്റക്കരാറിലോ ഇംഗ്ലീഷ് താരത്തെ ബാഴ്‌സ ടീമിലെത്തിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാകില്ല.


facebooktwitterreddit