Football in Malayalam

റയൽ മാഡ്രിഡിനെതിരായ ലാലീഗ മത്സരത്തിനുള്ള ബാഴ്സലോണയുടെ സാധ്യതാ ഇലവൻ

By Gokul Manthara
FC Barcelona v Dynamo Kyiv: Group E - UEFA Champions League
FC Barcelona v Dynamo Kyiv: Group E - UEFA Champions League / Alex Caparros/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കുകയാണ്‌. ചിരവൈരികളായ ബാഴ്സലോണയും, റയൽ മാഡ്രിഡും തമ്മിൽ ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൗവിൽ വെച്ച് നേർക്കുനേർ വരുമ്പോൾ മൈതാനത്ത് തീ പാറുമെന്ന കാര്യം ഉറപ്പ്. ഞായറാഴ്ച വൈകിട്ട് 7.45നാണ് ഈ ആവേശപ്പോരാട്ടത്തിന്റെ കിക്കോഫ്.

സീസണിൽ മികച്ച ഫോമിലുള്ള റയൽ മാഡ്രിഡ്, ചാമ്പ്യൻസ് ലീഗിൽ ഷക്തറിനെ 5-0ന് തകർത്തതിന് ശേഷമാണ് ബാഴ്സലോണക്കെതിരായ പോരാട്ടത്തിനെത്തുന്നത്. അതേ സമയം സമീപകാലത്തായി ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന കാറ്റലൻ ക്ലബ്ബ് ഡൈനാമോ കീവിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഒരു ഗോളിന് കഷ്ടിച്ച് ജയിച്ചതിന് ശേഷമാണ് എൽ ക്ലാസിക്കോക്ക് തയ്യാറെടുക്കുന്നത്. സീസണിലെ ആദ്യ എൽക്ലാസിക്കോക്ക് ഇരു ടീമുകളും തയ്യാറെടുക്കുന്നതിനിടെ മത്സരത്തിൽ ബാഴ്സലോണയുടെ സാധ്യതാ ഇലവൻ പരിശോധിക്കുകയാണ് ഇവിടെ 90Min.

1. ഗോൾകീപ്പർ & പ്രതിരോധ താരങ്ങൾ

Marc-Andre ter Stegan
FC Barcelona v Athletic Club - La Liga Santander / Alex Caparros/GettyImages

മാർക്ക് ആൻഡ്രെ ടെർ സ്റ്റെഗൻ (ഗോൾകീപ്പർ) - ബാഴ്സലോണയുടെ ഏറ്റവും പ്രധാന താരങ്ങളിലൊരാൾ. റയലിനെതിരായ മത്സരത്തിൽ ടെർ സ്റ്റെഗന്റെ പ്രകടനം ബാഴ്സലോണക്ക് നിർണായകമാകും

സെർജിനോ ഡെസ്റ്റ് (റൈറ്റ് ബാക്ക്) - റയലിനെതിരായ പോരാട്ടത്തിൽ സെർജിനോ ഡെസ്റ്റിനെ വലത് ബാക്കായി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ അണിനിരത്താനാണ് സാധ്യത

ജെറാർഡ് പിക്വെ (സെന്റർ ബാക്ക്) - ഡൈനാമോ കീവിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ടീമിന്റെ വിജയ ഗോൾ നേടിയ പിക്വെയ്ക്ക് റയലിനെതിരെ ടീമിൽ സ്ഥാനമുറപ്പ്

എറിക്ക് ഗാർസിയ (സെന്റർബാക്ക്) - റൊണാൾഡ് അരൗഹോയുടെ അസാന്നിധ്യത്തിൽ ടീമിന്റെ സെന്റർബാക്ക് സ്ഥാനത്ത് ഗാർസിയ ഇടം പിടിക്കാനാണ് സാധ്യത

ജോർഡി ആൽബ (ലെഫ്റ്റ് ബാക്ക്) - ബാഴ്സലോണയുടെ അവസാന രണ്ട് വിജയങ്ങൾക്ക് പിന്നിലും പ്രധാന പങ്ക് വഹിച്ച താരമാണ് ജോർഡി ആൽബ. റയലിനെതിരെയും താരത്തിന് ടീമിൽ പ്രധാന ദൗത്യമാകും വഹിക്കാനുണ്ടാവുക.

2. മധ്യനിര താരങ്ങൾ

Sergio Busquets
FC Barcelona v Valencia CF - La Liga Santander / David Ramos/GettyImages

സെർജിയോ ബുസ്ക്വെറ്റ്സ് (ഡിഫൻസീവ് മിഡ്ഫീൽഡർ) - ബാഴ്സലോണയുടെ നായകൻ, ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരം. തന്റെ നാൽപ്പത്തിയൊന്നാം എൽ ക്ലാസിക്കോയ്ക്കായിരിക്കും ഞായറാഴ്ച ബുസ്ക്വെറ്റ്സ് ഇറങ്ങുക

ഫ്രെങ്കി ഡി ജോംഗ് (സെൻട്രൽ മിഡ്ഫീൽഡർ) - തന്റേതായ ദിവസം മത്സരങ്ങൾ ഒറ്റക്ക് മാറ്റി മറിക്കാൻ കെൽപ്പുള്ള കളിക്കാരൻ. റയലിനെതിരെ സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്.

ഗവി (സെൻട്രൽ മിഡ്ഫീൽഡർ) - ബാഴ്സലോണയുടെ ഭാവി പ്രതീക്ഷകളിലൊരാൾ. ഞായറാഴ്ച തന്റെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ കളിക്കാൻ താരത്തിനാകുമെന്ന് കരുതപ്പെടുന്നു.

3. മുന്നേറ്റനിര താരങ്ങൾ

Ansu Fati
FC Barcelona v Dinamo Kiev: Group E - UEFA Champions League / David Ramos/GettyImages

ഫിലിപ് കുട്ടീഞ്ഞോ (റൈറ്റ് വിംഗർ) - റയലിനെതിരെ ടീമിന്റെ മുന്നേറ്റത്തിൽ കുട്ടീഞ്ഞോക്ക് പ്രധാന റോളുണ്ടാവും

മെംഫിസ് ഡീപേ (സ്ട്രൈക്കർ) - ഫോമിലാണെങ്കിൽ ലോകത്തെ ഏത് പ്രതിരോധത്തേയും കീറി മുറിക്കാൻ കെൽപ്പുള്ള താരം. മുന്നേറ്റത്തിൽ ഡീപെ ഫോമിലാണെങ്കിൽ എൽ ക്ലാസിക്കോയിൽ കാര്യങ്ങൾ ബാഴ്സക്ക് എളുപ്പമാകും

അൻസു ഫാറ്റി (ലെഫ്റ്റ് വിംഗർ) - ബാഴ്സലോണയുടെ മറ്റൊരു ഭാവി സൂപ്പർ താരം. റയലിനെതിരെ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പ്.

facebooktwitterreddit