Football in Malayalam

ഡൈനാമോ കീവിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ബാഴ്‌സലോണയുടെ സാധ്യത ഇലവൻ അറിയാം

By Krishna Prasad
FC Barcelona v Valencia CF - La Liga Santander
FC Barcelona v Valencia CF - La Liga Santander / David Ramos/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് 2021/22 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ബാഴ്‌സലോണ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അടുത്ത മത്സരത്തിന് ഒക്ടോബർ 20ന്, ഇന്ത്യൻ സമയം രാത്രി 10:15ന് ഇറങ്ങുകയാണ്.

പോയിന്റുകളൊന്നുമില്ലാതെ ഗ്രൂപ്പിൽ ഇയിൽ അവസാനസ്ഥാനത്തിരിക്കുന്ന ബാഴ്‌സലോണയുടെ എതിരാളികൾ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് കരസ്ഥമാക്കിയ ഡൈനാമോ കീവാണ്. റൗണ്ട്-ഓഫ്‌-16ലേക്ക് മുന്നേറാനുള്ള ബാഴ്‌സലോണയുടെ സാധ്യതകൾ സജീവമാക്കാൻ കാറ്റലൻ വമ്പന്മാർക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്.

മത്സരത്തിൽ ബാഴ്‌സലോണ സാധ്യത ലൈനപ്പ് എങ്ങനെയാകുമെന്ന് നമുക്ക് ഇവിടെ നോക്കാം.

1. ഗോൾകീപ്പർ & ഡിഫൻഡർമാർ

Marc Andre Ter Stegen
Marc Andre Ter Stegen / Soccrates Images/GettyImages

മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ (ഗോൾകീപ്പർ)- കാലങ്ങളായി ബാഴ്സലോണയുടെ ഗോൾവലക്ക് മുൻപിൽ ഈ ജർമൻ താരമാണ്. അതുകൊണ്ടു തന്നെ ആ പൊസിഷനിൽ ഒരു മാറ്റവും ഉണ്ടായിരിക്കില്ല എന്നത് ഉറപ്പാണ്.

സെർജിനോ ഡെസ്റ്റ് (റൈറ്റ്-ബാക്ക്) - വലൻസിയക്കെതിരെയുള്ള മത്സരത്തിൽ റൈറ്റ് വിങ്ങറായി കളിച്ച താരം റൈറ്റ്-ബാക്ക് പൊസിഷനിലേക്ക് തിരിച്ചെത്തിയേക്കും.

ക്ലെമന്റ് ലെങ്‌ലെറ്റ് (സെന്റർ-ബാക്ക്) - റൊണാൾഡ് അരൗജോക്ക് പരിക്കേറ്റതുകൊണ്ടും എറിക് ഗാർഷ്യ സസ്പെൻഷനിലായതിനാലും, ലെങ്ലെറ്റിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കും.

ജെറാർഡ് പിക്വെ (സെന്റർ-ബാക്ക്) - ബാഴ്‌സയുടെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കക്കെതിരെ മോശം പ്രകടനമായിരുന്നെങ്കിലും, പരിചയസമ്പന്നനായ താരം ഡൈനാമോ കീവിന് എതിരെ ആദ്യ ഇലവനിൽ ഉണ്ടാവാനാണ് കൂടുതൽ സാധ്യത.

ജോർഡി ആൽബ (ലെഫ്റ്റ്-ബാക്ക്) - പരിക്കിൽ നിന്നുള്ള താരത്തിന്റെ തിരിച്ചുവരവ് ബാഴ്‌സലോണക്ക് വലിയ ആശ്വാസമാണ്.

2. മധ്യനിര താരങ്ങൾ

Gavi
Gavi / Alex Caparros/GettyImages

ഗാവി (സെൻട്രൽ മിഡ്ഫീൽഡർ) - സ്പാനിഷ് ദേശീയ ടീമിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരം ബാഴ്സയുടെ ഭാവി പ്രതീക്ഷയാണ്. വലൻസിയക്ക് എതിരെ ബാഴ്‌സ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന താരം ഡൈനാമോ കീവിന് എതിരെയുള്ള ആദ്യ മുതൽ കളിക്കാനാണ് സാധ്യത.

സെർജിയോ ബുസ്ക്വെറ്റ്സ് (സെൻട്രൽ മിഡ്ഫീൽഡർ) - പരിചയസമ്പന്നനായ താരം ബാഴ്‌സ നിരയിലെ സ്ഥിരസാന്നിധ്യമാണ്.

ഫ്രെങ്കി ഡി ജോംഗ് (സെൻട്രൽ മിഡ്ഫീൽഡർ) - കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കക്കെതിരെ സെന്റർ-ബാക്ക് സ്ഥാനത്ത് കളിക്കാൻ നിർബന്ധിതനായ താരം ബുധനാഴ്ച സ്വന്തം പൊസിഷനിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.

3. മുന്നേറ്റനിര താരങ്ങൾ

Memphis Depay, Ansu Fati
Memphis Depay & Ansu Fati / David Ramos/GettyImages

മെംഫിസ് ഡീപേ (റൈറ്റ് വിങ്ങർ) - സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിലേക്ക് ചേക്കേറിയതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും, ആദ്യ ഇലവനിൽ താരം ഉണ്ടാവാനാണ് സാധ്യത.

സെർജിയോ അഗ്യൂറോ (എസ്ടി) - പരിക്കിൽ നിന്ന് തിരിച്ചെത്തിയ താരത്തെ കൂമാൻ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ ഏറെയാണ്.

അൻസു ഫാറ്റി (ലെഫ്റ്റ് വിങ്ങർ)- ബാഴ്‌സയുടെ മറ്റൊരു ഭാവി പ്രതീക്ഷയാണ് താരം. ഡൈനാമോ കീവിനെതിരെ അവരുടെ പുതിയ പത്താം നമ്പർ താരത്തിൽ നിന്ന് മറ്റൊരു അവിസ്മരണീയമായ പ്രകടനം ബാഴ്സലോണ ആരാധകർ പ്രതീക്ഷിക്കുന്നു.

facebooktwitterreddit