Football in Malayalam

ബാഴ്‌സലോണ പ്രതിരോധതാരം അറോഹോ ഈ സീസണു ശേഷം ക്ലബ് വിടാൻ സാധ്യത

Sreejith N
Barcelona Expect Araujo May Leave In Summer
Barcelona Expect Araujo May Leave In Summer / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ ബി ടീമിൽ നിന്നും ഉയർന്നു വന്ന് നിലവിൽ ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധതാരമായി മാറിയ കളിക്കാരനാണ് റൊണാൾഡ്‌ അറോഹോ. എൽഷെക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിനു ശേഷം അറോഹോ വളരെയധികം മെച്ചപ്പെട്ടു വരുന്നതിനെ പരിശീലകൻ സാവി പ്രത്യേകം എടുത്തു പറയുകയും ചെയ്‌തിരുന്നു.

എന്നാൽ ഇരുപത്തിമൂന്നുകാരനായ അറോഹോ വരുന്ന സമ്മറിൽ ബാഴ്‌സലോണ വിടാനുള്ള സാധ്യതയുണ്ടെന്നാണു സ്‌പാനിഷ്‌ മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നത്. യുറുഗ്വായ് താരവുമായി ബന്ധപ്പെട്ട കരാർ ചർച്ചകളിൽ നേരിടുന്ന പ്രതിസന്ധിയാണ് ഇതിലേക്ക് നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റൊണാൾഡ്‌ അറോഹോ ബാഴ്‌സലോണയുടെ ഭാവിയാകാൻ കഴിയുന്ന താരമാണെന്നും ക്ലബിനൊപ്പം തുടരണമെന്നും തന്നെയാണ് നേതൃത്വം ആഗ്രഹിക്കുന്നത്. എന്നാൽ 2023ൽ അവസാനിക്കുന്ന കരാർ പുതുക്കാൻ താരം വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടാൽ ബാഴ്‌സ അതിനു തയ്യാറാവില്ല. ക്ലബിനെക്കാൾ വലുതല്ല ഒരു താരവുമെന്നാണ് പ്രസിഡന്റ് ലപോർട്ടയുടെ നിലപാട്.

അറോഹോയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിൽ ഫലം കാണാതിരിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ ക്ലബുകൾ വമ്പൻ വാഗ്‌ദാനവുമായി കാത്തിരിക്കുന്നതിനാൽ ബാഴ്‌സയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.

അതേസമയം അറോഹോക്കൊപ്പം തന്നെ കരാർ അവസാനിക്കുന്ന മധ്യനിര താരമായ ഗാവിയുടെ കാര്യത്തിൽ ബാഴ്‌സലോണക്ക് പൂർണമായും ആത്മവിശ്വാസമുണ്ട്. വെറും അമ്പതു മില്യൺ യൂറോ മാത്രം റിലീസ് ക്ളോസുള്ള താരം തങ്ങൾ മുന്നോട്ടു വെക്കുന്ന ഓഫർ സ്വീകരിച്ച് ക്ലബിനൊപ്പം തുടരും എന്നു തന്നെയാണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്നത്.

facebooktwitterreddit