ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ താരം റാഫിന്യയെ ലക്ഷ്യമിട്ട് ബാഴ്സലോണ


ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ റാഫിന്യയെ ബാഴ്സലോണ ലക്ഷ്യമിടുന്നു. പ്രീമിയർ ലീഗിൽ ലീഡ്സ് മോശം പ്രകടനം തുടരുമ്പോൾ ടീമിലെ ഏറ്റവും പ്രധാന താരമായ റഫിന്യ അടുത്ത സമ്മറിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. ഈ സാഹചര്യങ്ങൾ വിലയിരുത്തിയതിനു ശേഷം താരത്തിനായി മുന്നോട്ടു വരാനാണ് ബാഴ്സ ഒരുങ്ങുന്നത്.
ഈ സീസണോടെ കരാർ അവസാനിക്കുന്ന ഒസ്മാനെ ഡെംബലെ ക്ലബ് വിടുമ്പോൾ അതിനു പകരക്കാരനായി റാഫിന്യയെ ടീമിൽ എത്തിക്കാനാണു ബാഴ്സലോണയുടെ പദ്ധതിയെന്ന് സ്പോർട് ഇറ്റാലിയ റിപ്പോർട്ടു ചെയ്യുന്നു. മധ്യനിരയിലും വലതു വിങ്ങിലും കളിക്കാൻ കഴിയുന്ന താരത്തിനു ഡെംബലെയുടെ അഭാവം പരിഹരിക്കാൻ കഴിയുമെന്ന് ക്ലബ് നേതൃത്വം വിശ്വസിക്കുന്നു.
#Raphinha update: Chelsea lead Barca in summer race for Leeds ace ??
— Gianluigi Longari (@Glongari) February 22, 2022
-Raphinha has TWO release clauses in contract #LUFC #CFC #FCB
Full story ⬇️ @Transfersdotcom https://t.co/ogMEG1jgYq
അടുത്ത സീസണിൽ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുമോ എന്നതിനെ ആശ്രയിച്ചാണ് റാഫിന്യക്കായി ക്ലബ് നീക്കങ്ങൾ നടത്തുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സക്ക് വേണ്ടത്ര ഫണ്ട് കണ്ടെത്തിയാൽ മാത്രമേ റാഫിന്യയുടെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. ചെൽസിക്കും താരത്തിൽ താൽപര്യമുണ്ട്.
പ്രീമിയർ ലീഗിൽ പതിനഞ്ചാം സ്ഥാനത്തു കിടക്കുന്ന ലീഡ്സ് യുണൈറ്റഡിനു വേണ്ടി ഈ സീസണിൽ ഇരുപത്തിരണ്ടു മത്സരങ്ങൾ കളിച്ച റാഫിന്യ ഒൻപതു ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിനു വേണ്ടി അഞ്ചു മത്സരങ്ങളിൽ മാത്രം സ്റ്റാർട്ട് ചെയ്ത താരം അതിൽ നിന്നും മൂന്നു ഗോളും രണ്ട് അസിസ്റ്റും കുറിച്ചു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.