റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കായി ബാഴ്‌സലോണ 32 മില്യന്‍ യൂറോയുടെ ഓഫര്‍ നല്‍കിയതായി റിപ്പോര്‍ട്ട്

ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കായി ബാഴ്‌സലോണ ഓഫര്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്. 32 മില്യന്‍ യൂറോയുടെ ഓഫര്‍ ബാഴ്‌സലോണ നല്‍കിയെന്ന് ജര്‍മന്‍ മാധ്യമമായ ബില്‍ഡാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
അതേ സമയം, ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 50 മില്യന്‍ യൂറോ മൂല്യമുള്ള താരത്തിന് 40 മില്യന്‍ യൂറോയെങ്കിലും ബയേണ്‍ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍ ജര്‍മനിയില്‍ നിന്നുള്ള മറ്റൊരു മാധ്യമമായ വെല്‍റ്റ് ഈ സാധ്യത തള്ളിക്കളയുന്നുണ്ട്. വെല്‍റ്റിന് ബയേണ്‍ മ്യൂണിക്ക് സി.ഇ.ഒ ഒലിവര്‍ ഖാന്‍ നല്‍കിയ അഭിമുഖത്തിലാണ് പോളിഷ് താരം ക്ലബ് വിടാനുള്ള സാധ്യത തള്ളിക്കളയുന്നത്. 2023 വരെ ക്ലബുമായി ലെവൻഡോസ്‌കിക്ക് കരാറുണ്ടെന്നും, താരം അത് മാനിക്കുമെന്നുമാണ് ഖാൻ വ്യക്തമാക്കിയത്.
ബയേണിന്റെ സ്‌പോര്‍ടിങ് ഡയറക്ടര്‍ ഹസന്‍ സാലിഹമിഡ്‌സിച്ചും ഇതേ കാര്യമായിരുന്നു വ്യക്തമാക്കിയത്. ''2023വരെ ലെവന്‍ഡോസ്‌കിക്ക് കരാറുണ്ട്. അവൻ അത് മാണിക്കും," അദ്ദേഹം സ്‌പോര്‍ട്1നോട് വ്യക്തമാക്കി.
ലെവൻഡോസ്‌കിയുടെ ഏജന്റിനോട് സംസാരിച്ചിട്ടുണ്ടെന്നും ക്ലബിന്റെ ഭാവി പദ്ധതിയില്‍ ഉള്‍പ്പെട്ട താരമാണ് അവനെന്നുമുള്ള കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഹസന്‍ വ്യക്തമാക്കി.