അർജന്റീന താരം ടാഗ്ലിയാഫിക്കോയെ സ്വന്തമാക്കുന്നത് ബാഴ്സലോണ പരിഗണിക്കുന്നു


അയാക്സിന്റെ അർജന്റീന പ്രതിരോധതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ സ്വന്തമാക്കുന്നത് ബാഴ്സലോണ വീണ്ടും പരിഗണിക്കുന്നു. ജോർദി ആൽബയുടെ ബാക്കപ്പായാണ് 29 വയസുള്ള താരത്തെ സ്വന്തമാക്കാൻ ബാഴ്സ ഒരുങ്ങുന്നതെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്യുന്നു..
റൈറ്റ്ബാക്ക്, ലെഫ്റ്റ് ബാക്ക് പൊസിഷനുകളിലേക്ക് ചെൽസി താരങ്ങളായ ആസ്പ്ലികുയറ്റ, മാർക്കോസ് അലോൺസോ എന്നിവരെയാണ് ബാഴ്സ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കരാർ ബാക്കിയുള്ള താരങ്ങളെ വിട്ടുകൊടുക്കാൻ ചെൽസി തയ്യാറാവുന്നില്ല. അലോൻസോയെ സ്വന്തമാക്കാനായില്ലെങ്കിൽ അർജന്റീന താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്സലോണ ഇപ്പോൾ ഒരുങ്ങുന്നത്.
#Barcelona have reignited their interest in #Ajax LB Nicholas Tagliafico. At just €5m, he could present a more affordable option than Alonso for the financially impaired club. They face competition from Lyon, however, and - potentially - #AtleticoMadrid https://t.co/OzHTtF6aQx pic.twitter.com/D6FH0KKNRa
— Lyall Thomas (@SkySportsLyall) July 5, 2022
ഇതാദ്യമായല്ല അർജന്റീന താരത്തിൽ ബാഴ്സലോണ താൽപര്യം കാണിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ടാഗ്ലിയാഫിക്കോയെ ബാഴ്സ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ടീമിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ സമ്മറിൽ ക്ലബിനായി ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ഇറങ്ങുന്ന ആൽബക്ക് ബാക്കപ്പിനെ എത്തിക്കാൻ ബാഴ്സ ഉറപ്പിച്ചിട്ടുണ്ട്.
ഈ സമ്മറിൽ അയാക്സ് വിടുമെന്ന് ടാഗ്ലിയാഫിക്കോ ക്ലബ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അഞ്ചു മില്യൺ യൂറോയാണ് താരത്തിനായി ഡച്ച് ക്ലബ് പ്രതീക്ഷിക്കുന്നത്. ഇതു നൽകാൻ ബാഴ്സലോണ തയ്യാറുമാണ്. അലോൺസോ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ മാത്രമാണ് ടാഗ്ലിയാഫിക്കോയെ ബാഴ്സ സ്വന്തമാക്കുക. എന്നാൽ ബാഴ്സയിലെത്തി അവസരങ്ങൾ കുറയുന്നത് ലോകകപ്പ് ടീമിലെ സ്ഥാനത്തെ ബാധിക്കും എന്നതിനാൽ ടാഗ്ലിയാഫിക്കോ ഓഫർ തള്ളാനുള്ള സാധ്യതയുമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.